Wednesday, March 18, 2026 Last Updated 5 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Feb 2026 07.49 AM

തിരുവനന്തപുരത്തും കോഴിക്കോട്ടും രണ്ടു വാഹനാപകടം ; ദാരുണാന്ത്യം സംഭവിച്ചത് ആറുപേര്‍ക്ക്

uploads/news/2026/02/827680/accident.jpg

തിരുവനന്തപുരം: കേരളത്തില്‍ രണ്ടിടങ്ങളിലായി നടന്ന അപകടത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്ത് ബൈക്കപകടത്തിലും കോഴിക്കോട് കാറും ലോറിയും ഇടിച്ചുണ്ടായ അപകടത്തിലുമാണ് ആറു ജീവനുകള്‍ പൊലിഞ്ഞത്.

തിരുവനന്തപുരം കരമനയില്‍ ബൈക്ക് ഫൂട്ട്പാത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നെയ്യാറ്റിന്‍കര സ്വദേശികളായ പ്രണവ്, സജിന്‍, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടം.

മരിച്ചവര്‍ ഹോട്ടല്‍ ജീവനക്കാരാണ്. മൂവരും ഒരു ബൈക്കിലായിരുന്നു എന്നാണ് വിവരം. മറ്റ് രണ്ട് ബൈക്കുകള്‍ അവിടെ പാര്‍ക്ക് ചെയ്തിരുന്നതാണ്. ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം.

കോഴിക്കോട് മോഡേണ്‍ ബസാറില്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടം ഉണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. ഇതില്‍ രണ്ട് പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ഒരാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. എന്നാല്‍ അപകടത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Ads by Google
Saturday 28 Feb 2026 07.49 AM
YOU MAY BE INTERESTED
Ads by Google
Ads by Google