Wednesday, March 18, 2026 Last Updated 6 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Feb 2026 08.41 PM

പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത ഹോട്ടല്‍ ജീവനക്കാരന് 53 വര്‍ഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും

കോഴിക്കോട് നൊച്ചാട് പഞ്ചായത്തിലെ മുളിയങ്ങല്‍ സ്വദേശി ചേരമ്പറ്റമീത്തല്‍ മുഹമ്മദ് റെയ്ഹാനെ(41)യാണ് നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ദേവന്‍ കെ. മേനോന്‍ ശിക്ഷിച്ചത്.
rape case, prison

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ 53 വര്‍ഷം കഠിനതടവിന് വിധിച്ച് കോടതി. ഇയാള്‍ 2,10000 രൂപ പിഴയും ഒടുക്കണം. കോഴിക്കോട് നൊച്ചാട് പഞ്ചായത്തിലെ മുളിയങ്ങല്‍ സ്വദേശി ചേരമ്പറ്റമീത്തല്‍ മുഹമ്മദ് റെയ്ഹാനെ(41)യാണ് നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ദേവന്‍ കെ. മേനോന്‍ ശിക്ഷിച്ചത്.

2023 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.

കുട്ടി ഈ വിവരം സ്‌കൂള്‍ ടീച്ചറോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതിനനുസരിച്ച് എത്തിയ പേരാമ്പ്ര പോലീസ് കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. ഹോട്ടല്‍ തൊഴിലാളിയായിരുന്ന റെയ്ഹാന്‍ പരിക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന സമയത്താണ് ഈ ക്രൂരത ചെയ്തത്. പോലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ 2024 ഫെബ്രുവരി 27 മുതല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുകയാണ്. ഇതിനിടയില്‍ ഇയാള്‍ പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കേസിന്റെ ഗൗരവം കണക്കിലെടുത്ത് അപേക്ഷ തള്ളുകയായിരുന്നു.

Ads by Google
Friday 27 Feb 2026 08.41 PM
YOU MAY BE INTERESTED
Ads by Google
Ads by Google