Wednesday, March 18, 2026 Last Updated 9 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Feb 2026 08.32 PM

വീടുകളില്‍ കേബിള്‍ മോഷണം വ്യാപകം ഉടമകള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം

വയറിങ് പൂര്‍ത്തിയായ വീടുകളിലെ കേബിളുകള്‍ മുറിച്ചെടുക്കുന്നതാണ് മോഷ്ടാക്കളുടെ രീതി. ബുധനാഴ്ച രാത്രി പറയങ്കാട് ഡയാലിസിസ് സെന്ററിന് സമീ പം മേലേടത്ത് ഹസ്‌ക്കറിന്റെ വീട്ടിലാണ് ഒടുവിലായി മോഷണം നടന്നത്.
cable theft

മലപ്പുുറത്ത് നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് ഇലക്ട്രിക് വയറിങ് സാമഗ്രികള്‍ മോഷ്ടിക്കുന്നത് പതിവാകുന്നു. അമരമ്പലം പഞ്ചായത്തില്‍ ഒരാഴ്ചയ്ക്കിടെ രണ്ട് വീടുകളിലാണ് സമാന രീതിയില്‍ മോഷണം നടന്നത്.

വയറിങ് പൂര്‍ത്തിയായ വീടുകളിലെ കേബിളുകള്‍ മുറിച്ചെടുക്കുന്നതാണ് മോഷ്ടാക്കളുടെ രീതി. ബുധനാഴ്ച രാത്രി പറയങ്കാട് ഡയാലിസിസ് സെന്ററിന് സമീ പം മേലേടത്ത് ഹസ്‌ക്കറിന്റെ വീട്ടിലാണ് ഒടുവിലായി മോഷണം നടന്നത്. വീടിനുള്ളില്‍ സി.സി.ടി. വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയുടെ പരിധിയില്‍ വരാത്ത ഭാഗങ്ങളിലെ വയറുകളാണ് മോഷ്ടാക്കള്‍ മുറിച്ചെടുത്തത്.

സീലിങ് പ്രവൃത്തി അടക്കം കഴി ഞ്ഞ വീടാണിത്. കേബിളുകള്‍ മുറിച്ചെടുത്തതോടെ വീടിന്റെ മിക്ക ഭാഗങ്ങളിലും വീണ്ടും വയറിങ് നടത്തേണ്ട അവസ്ഥയാണ്. സീലിങ് പൊളിച്ച് നീക്കി വേണം പുനര്‍വയ റിങ് നടത്താന്‍ എന്നതിനാല്‍, സാധനസാമഗ്രികളും പ ണിക്കൂലിയും ഉള്‍പ്പെടെ ഏകദേശം ആറ് ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഈ കുടുംബ ത്തിന് ഉണ്ടായിരിക്കുന്നത്.

അച്ചാര്‍ കമ്പനി പരിസരത്തെ കല്ലിടുക്കില്‍ ജോയല്‍ ജോസിന്റെ വീട്ടിലും സമാനമായ മോഷണമാണ്നടന്നത്. മോഷ്ടാക്കള്‍ കൊണ്ടുപോകുന്ന കേബിളുകള്‍ക്ക് വിപണിയില്‍ വലിയ വിലയില്ലെങ്കിലും അത് വീണ്ടെടുക്കാന്‍ ഉടമകള്‍ ലക്ഷങ്ങള്‍ ചെലവാ ക്കേണ്ടി വരുന്ന സ്ഥിതിയാണുളളത്. നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലെത്തിയ വീട്ടുടമസ്ഥര്‍ക്ക് ഈ മോഷണം വലിയ സാമ്പത്തിക ആഘാതമാണ് ഉണ്ടാക്കുന്നത്.

Ads by Google
Friday 27 Feb 2026 08.32 PM
YOU MAY BE INTERESTED
Ads by Google
Ads by Google