Thursday, March 19, 2026 Last Updated 0 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Feb 2026 07.45 PM

ഒടുവില്‍ സമവായം , എൻ.കെ.പ്രേമചന്ദ്രന്റെ മകന് സീറ്റില്ല ; വിഷ്ണു മോഹന്‍ ഇരവിപുരത്ത് ആര്‍എസ്പി സ്ഥാനാര്‍ത്ഥി

uploads/news/2026/02/827649/9.gif
photo - facebook

കൊല്ലം: ഇരവിപുരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി ആർവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ.വിഷ്ണു മോഹൻ മത്സരിക്കും. ആർഎസ്പി നേതാക്കൾ തമ്മിലുള്ള തർക്കത്തിനൊടുവിൽ സമവായ സ്ഥാനാർഥി ആയാണ് വിഷ്ണുമോഹൻ എത്തുന്നത്.

വിഷ്ണുവിനെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ഷിബു ബേബി ജോണ്‍ ഭീഷണി മുഴക്കിയിരുന്നു. നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കുക എന്ന ഒറ്റ ലക്ഷ്യമേയുള്ളൂ എന്നും ഏത് പാര്‍ട്ടിയിലും ഉണ്ടാകുന്ന തര്‍ക്കങ്ങളേ ഉണ്ടായിട്ടുള്ളൂ എന്നും ഷിബു ബേബി ജോണ്‍ പ്രതികരിച്ചു.

ഇരവിപുരത്ത് എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനെതിരെ ഷിബു ബേബി ജോണ്‍ പക്ഷം നിലയുറയ്ക്കുകയായിരുന്നു. കാര്‍ത്തിക്കിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ആര്‍എസ്പിയില്‍ നിന്ന് രാജിവെയ്ക്കുമെന്ന് ഷിബു ബേബി ജോണ്‍ നിലപാട് അറിയിച്ചു. ഇതിന് പിന്നാലെയാണ് വിഷ്ണു മോഹനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്.

Ads by Google
Friday 27 Feb 2026 07.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google