Wednesday, March 18, 2026 Last Updated 9 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Feb 2026 06.20 PM

പരിശുദ്ധ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയനെ നേരിൽ കാണാൻ സാധിച്ചതിൽ ഏറെ അഭിമാനം', മലയാളത്തിൽ പ്രധാനമന്ത്രിയുടെ കുറിപ്പ്

uploads/news/2026/02/827642/6.gif
photo - twitter

ന്യൂഡല്‍ഹി : യാക്കോബായ സഭ നേതൃത്വവുമായുള്ള ചർച്ചയിൽ അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോർ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയനെ നേരിൽ കാണാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ ചർച്ചയായെന്നും മോദി എക്സിൽ കുറിച്ചു. മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ കുറിപ്പ്.

'അന്ത്യോഖ്യയുടെയും കിഴക്കൻ പ്രദേശങ്ങളുടെയും പാത്രിയർക്കീസും, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയനെ നേരിൽ കാണാൻ സാധിച്ചതിൽ ഏറെ അഭിമാനിക്കുന്നു. വിവിധ വിഷയങ്ങളിൽ ഞങ്ങൾ സമഗ്രമായ ചർച്ച നടത്തി' - എന്നായിരുന്നു മോദി മലയാളത്തിൽ കുറിച്ചത്.

X (formerly Twitter) (https://twitter.com/MorAphremII?ref_src=twsrc%5Etfw)
Mor Aphrem II (@MorAphremII) on X
Official account of HH Mor Ignatius Aphrem II Patriarch of Antioch & the East, Supreme Head of the Universal Syriac Orthodox Church. Tweets by HH are signed IA2

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യാക്കോബായ സഭാ പ്രതിനിധികളും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച ഇന്ന് ഉച്ചയോടെയാണ് നടന്നത്. സഭകൾ തമ്മിലുള്ള ഐക്യം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, ദീർഘകാലമായി നിലനിൽക്കുന്ന സഭാ തർക്കം എന്നിവയായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങൾ. വിഘടിച്ചു നിൽക്കുന്ന സഭകൾ ഒന്നിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, കോടതിക്ക് പുറത്തുള്ള തർക്കപരിഹാരത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് ചൂണ്ടിക്കാട്ടി. സഭകൾക്കിടയിലെ ഐക്യം വിശ്വാസികളുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

തർക്കങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകൾ നടത്താമെന്ന് അദ്ദേഹം സഭാ പ്രതിനിധികൾക്ക് ഉറപ്പ് നൽകി. സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സഭാ ഐക്യത്തിനായുള്ള എല്ലാ നീക്കങ്ങളെയും യാക്കോബായ സഭ എന്നും സ്വാഗതം ചെയ്തിട്ടുണ്ടെന്ന് സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ വ്യക്തമാക്കി.

Ads by Google
Friday 27 Feb 2026 06.20 PM
YOU MAY BE INTERESTED
Ads by Google
Ads by Google