Wednesday, March 18, 2026 Last Updated 3 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Feb 2026 06.08 PM

ലേഡീസ് ഹോസ്റ്റലുകളിൽ അതിക്രമിച്ചു കയറി സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയ പ്രതി പിടിയില്‍

അറക്കുളം സ്വദേശി അഖിൽ പി രഘുവിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
thodupuzha, arrest

തൊടുപുഴയില്‍ ലേഡീസ് ഹോസ്റ്റലുകളിൽ അതിക്രമിച്ചു കയറി സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയ പ്രതി പൊലീസിന്റെ പിടിയില്‍. അറക്കുളം സ്വദേശി അഖിൽ പി രഘുവിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

അഖിൽ പി രഘു വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് തൊടുപുഴയിൽ സ്ത്രീകൾ താമസിക്കുന്ന ഹോസ്റ്റലിന് സമീപം എത്തുന്നത്. തുടർന്ന് മതിൽ ചാടി അകത്ത് കടന്നു. പിന്നീട് ഹോസ്റ്റൽ മുറിയിലെ പെൺകുട്ടികളെ ആക്രമിക്കുകയായിരുന്നു.

പെൺകുട്ടികൾ ബഹളം വച്ചതോടെ അഖിൽ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.ഹോസ്റ്റൽ അധികൃതരുടെ പരാതിയിൽ തൊടുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഖിൽ പിടിയിലായത്.

Ads by Google
Friday 27 Feb 2026 06.08 PM
YOU MAY BE INTERESTED
Ads by Google
Ads by Google