Saturday, March 14, 2026 Last Updated 10 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Feb 2026 04.13 PM

വിവാഹശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി രശ്മികയും വിജയ് ദേവരകൊണ്ടയും; വീഡിയോ

rashmika-mandanna
photo-www.instagram.com/instantbollywood/

വിവാഹത്തിന് ശേഷം ആദ്യമായി ക്യാമറകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. റിസപ്ഷനായി ഹൈദരാബാദിലേക്ക് പോകാനിറങ്ങിയപ്പോഴാണ് നവദമ്പതികള്‍ പാപ്പരാസികള്‍ക്ക് മുന്നിലെത്തിയത്. ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നനിലയിലുളള രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിരവധിപ്പേരാണ് നവദമ്പതികള്‍ക്ക് ആശംസകളറിയിച്ച് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ കുറിക്കുന്നത്.

രാജസ്ഥാനിലെ ഉദയ്പുരിലെ പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യന്‍ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിജയ് ദേവരകൊണ്ട രശ്മികയുടെ കഴുത്തില്‍ താലികെട്ടിയത്. കുതിരപ്പുറത്തേറിയാണ് വിജയ് വിവാഹമണ്ഡപത്തിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

രണ്ട് വ്യത്യസ്ത ആചാരങ്ങളിലായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിജയ് ദേവരകൊണ്ടയുടെ കുടുംബ പാരമ്പര്യമനുസരിച്ചുളള തെലുങ്ക് രീതിയിലുളള വിവാഹം രാവിലെ 10 മണിയോടെ നടന്നു. രശ്മിക മന്ദാനയുടെ വേരുകള്‍ കര്‍ണാടകയിലെ കൂര്‍ഗിലായതിനാല്‍ വൈകുന്നേരത്തോടുകൂടി അവരുടെ പാരമ്പര്യമനുസരിച്ചുളള കൊടവ ചടങ്ങിലും വിവാഹച്ചടങ്ങുകള്‍ നടത്തി. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

Ads by Google
Friday 27 Feb 2026 04.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google