താന്‍ അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചിട്ടുണ്ടെന്നും അതിനാല്‍ തനിക്ക് എപ്പോള്‍ വേണമെങ്കിലും അമ്മയാകാന്‍ കഴിയുമെന്നും നടിയും നര്‍ത്തകിയുമായ ഡെയ്‌സി ഷാ. ഒരു കുടുംബമുണ്ടാക്കാന്‍ വിവഹം കഴിക്കണമെന്ന് താന്‍ കരുതുന്നില്ലെന്നും വിവാഹിതയാകാതെ അമ്മയാകാന്‍ താന്‍ തയാറാണെന്നും അവര്‍ വ്യക്തമാക്കി.
വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ഞാന ആലോചിക്കുന്നില്ല. എല്ലാം ദൈവത്തിന് വിട്ടുകൊടുത്തിരിക്കുന്നു. ഒരു കുടുംബം കെട്ടിപ്പടുക്കാന്‍ വിവാഹം കഴിക്കണം എന്ന് ഞാന്‍ കരുതുന്നില്ല ഡെയ്‌സി വ്യക്തമാക്കി. ഞാന്‍ എന്റെ അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചിട്ടുണ്ട്. അതിനാല്‍ എപ്പോള്‍ വേണമെങ്കിലും അമ്മയാകാന്‍ എനിക്ക് കഴിയും. എനിക്ക് എന്റെ സ്വന്തം കുഞ്ഞിനെ ലഭിക്കും. ജീവിതത്തില്‍ ഞാന്‍ ആഗ്രഹിച്ചതെല്ലാം എനിക്ക് ലഭിച്ചു. ഒരു വീട് സ്വന്തമാക്കുന്നത് ഞാന്‍ സ്വപ്‌നം കണ്ടു . അത് ഞാന്‍ നേടി. എന്റെ കുടുംബത്തിന് മികച്ച ജീവിതം നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചു. അതും സഫലമായി. ഫിലം ഗ്യാന് നല്‍കിയ അഭിമുഖത്തില്‍ ഡെയ്‌സി പറഞ്ഞു.
സല്‍മാന്‍ ഖാന്റെ തേരെ നാം എന്ന ചിത്രത്തിലെ ഗലന്‍ ഗലി എന്ന ഗാനരംഗത്തില്‍ ബാക്ക്ഗ്രൗണ്ട് ഡാന്‍സറായാണ് ഡെയ്‌സി വെളളിത്തിരയിലെത്തിയത്. 2014 ല്‍ ആക്ഷന്‍ സിനിമ ജയ് ഹോയിലൂടെ അവര്‍ ശ്രദ്ധിക്കപ്പെട്ടു. 2018 ല്‍ റോമിയോ ഡിസൂസയുടെ ആക്ഷന്‍ ത്രില്ലറായ റേസ് 3 യിലും അവര്‍ അഭിനയിച്ചു. 2024 ല്‍ റെഡ് റൂം എന്ന് വെബ് സീരീസിന്റെയും ഭാഗമായി.