Wednesday, March 18, 2026 Last Updated 14 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Feb 2026 01.01 PM

വികസിത തിരുവനന്തപുരത്തേക്കുള്ള പ്രയാണം ; തലസ്ഥാനത്ത് പുതിയചരിത്രം പിറന്നെന്ന് രാജീവ് ചന്ദ്രശേഖര്‍

uploads/news/2026/02/827030/vv-rajesh-bjp.jpg

തിരുവനന്തപുരം: തലസ്ഥാനത്ത് പുതിയ ചരിത്രം പിറന്നെന്നും വികസിത തിരുവനന്തപുരത്തേക്കുള്ള പ്രയാണം ആരംഭിച്ചെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മേയർ ശ്രീ വി.വി. രാജേഷിന്റെയും ഡെപ്യൂട്ടി മേയർ ജി എസ് ആശാ നാഥിന്റെയും നേതൃത്വത്തിലുള്ള ബിജെപി ഭരണസമിതിയുടെ കന്നി ബജറ്റ് അവതരണത്തിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ഫേസ്ബുക്ക് പോസ്റ്റ്.

വികസിത തിരുവനന്തപുരത്തേക്കുള്ള പ്രയാണം ആരംഭിച്ചു കഴിഞ്ഞു. പ്രവർത്തനമികവിന്റെ രാഷ്ട്രീയത്തിനും കേരളത്തിൽ ഔദ്യോഗികമായി തുടക്കമായിരിക്കുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ വികസന സ്വപ്നങ്ങൾക്ക് അനുയോജ്യമായ സുതാര്യവും സാങ്കേതികവിദ്യയില്‍ അധിഷ്ഠിതവുമായൊരു ഭരണസംവിധാനമാണ് ഈ ബജറ്റിലൂടെ ഞങ്ങൾ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് ഇവിടെ:

പുതിയൊരു ചരിത്രം പിറക്കുകയാണ് നമ്മുടെ തിരുവനന്തപുരത്ത്!

മേയർ ശ്രീ വി.വി. രാജേഷിന്റെയും ഡെപ്യൂട്ടി മേയർ ജി എസ് ആശാ നാഥിന്റെയും നേതൃത്വത്തിലുള്ള ബിജെപി ഭരണസമിതിയുടെ കന്നി ബജറ്റ് അവതരണത്തിന്റെ ദിവസമായിരുന്നു ഇന്ന്. ഈ അഭിമാനവേളയിൽ പ്രവർത്തകർക്കൊപ്പം കോർപ്പറേഷനിൽ സന്നിഹിതനാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.

പതിറ്റാണ്ടുകൾ നീണ്ട എൽ.ഡി.എഫ് - യു.ഡി.എഫ് മുന്നണികളുടെ അവഗണനയ്ക്കും അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും അവസാനമിട്ട്, നമ്മുടെ തലസ്ഥാന നഗരിയുടെ ശോഭനമായ ഭാവി ലക്ഷ്യമിട്ടുള്ള വ്യക്തമായ രൂപരേഖയാണ് ഈ ബജറ്റ്.

ഞങ്ങൾ നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി പ്രാവർത്തികമാക്കുകയാണ് - അത്യാധുനികമായ അടിസ്ഥാന സൗകര്യങ്ങൾ, വൃത്തിയുള്ള തെരുവുകൾ എന്നിവയ്ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ വികസന സ്വപ്നങ്ങൾക്ക് അനുയോജ്യമായ സുതാര്യവും സാങ്കേതികവിദ്യയിലധിഷ്ഠിതവുമായൊരു ഭരണസംവിധാനമാണ് ഈ ബജറ്റിലൂടെ ഞങ്ങൾ വിഭാവനം ചെയ്യുന്നത്.

വികസിത തിരുവനന്തപുരത്തേക്കുള്ള പ്രയാണം ആരംഭിച്ചു കഴിഞ്ഞു. പ്രവർത്തനമികവിന്റെ രാഷ്ട്രീയത്തിനും കേരളത്തിൽ ഔദ്യോഗികമായി തുടക്കമായിരിക്കുന്നു!

Ads by Google
Tuesday 24 Feb 2026 01.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google