Wednesday, March 18, 2026 Last Updated 9 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Feb 2026 08.32 AM

വണ്ടാനം മെഡിക്കല്‍ കോളെജ് ശസ്ത്രക്രിയ പിഴവ്: അന്വേഷണം കൂടുതല്‍ പേരിലേക്ക്

surgical error, vandanam, medical, college

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരിലേക്ക് വ്യാപിപ്പിക്കാന്‍ നീക്കം. ഡോ. ജെ. ഷാഹിദ, നഴ്‌സിങ് ഓഫീസര്‍ പി.എസ്. ധന്യ എന്നിവരെ കൂടി പ്രതിചേര്‍ക്കാന്‍ പോലീസ് തീരുമാനിച്ചു. നിലവിലെ പ്രതിയായ ഡോ. ലളിതാംബിക കരുണാകരനെ ഉടന്‍ ചോദ്യം ചെയ്യും. ശസ്ത്രക്രിയയില്‍ പങ്കെടുത്ത ഒമ്പതംഗ സംഘത്തിന്റെ വിവരങ്ങളും ഉഷ ജോസഫിന്റെ കേസ് ഷീറ്റും പോലീസ് ശേഖരിച്ചിട്ടുണ്ട്.

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ ആര്‍ട്ടറി ഫോഴ്‌സെപ്‌സ് നാളെ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഈ ഉപകരണത്തിന്റെ കാലപ്പഴക്കം കണ്ടെത്തുന്നത് കേസന്വേഷണത്തില്‍ നിര്‍ണായകമാകും. ഡോക്ടര്‍മാരായ ഭാര്‍ഗവി, ഗ്രീഷ്മ, അനസ്‌തേഷ്യ വിഭാഗത്തിലെ ബിബി, ജയശ്രീ, ഹരികൃഷ്ണന്‍ എന്നിവരും നഴ്‌സിങ് സ്റ്റാഫായ സിമി, മഞ്ജു എന്നിവരും ശസ്ത്രക്രിയ സംഘത്തില്‍ ഉണ്ടായിരുന്നു.

നിലവില്‍ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉഷ ജോസഫിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വയറ്റില്‍ നിന്ന് ഉപകരണം പുറത്തെടുത്ത ശേഷമുള്ള തുടര്‍ചികിത്സയിലാണ് അവര്‍ ഇപ്പോള്‍. സംഭവത്തില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുന്നതിലൂടെ അന്വേഷണം ശക്തമാക്കാനാണ് പോലീസ് നീക്ക

Ads by Google
Sunday 22 Feb 2026 08.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google