Wednesday, March 18, 2026 Last Updated 7 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Feb 2026 09.09 AM

തൃശൂരില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ലാബിന് സുരേഷ്‌ഗോപി 13 ലക്ഷം അനുവദിച്ചു ; ഒരു വര്‍ഷമായിട്ടും തുടങ്ങിയില്ലെന്ന് ബിജെപി

uploads/news/2026/02/826507/sureshgopi-close.gif

തൃശൂര്‍ : കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഫണ്ട് അനുവദിച്ച് ഒരുവര്‍ഷം പിന്നിട്ടിട്ടിട്ടും തൃശൂര്‍ ജില്ലാജനറല്‍ ആശുപത്രി മള്‍ട്ടി സ്‌പെഷ്യാലിറ്റി ലാബ് സ്ഥാപിക്കാന്‍ അധികൃതര്‍ കൂട്ടാക്കാത്തതില്‍ പ്രതിഷേധവുമായി ബിജെപി. പദ്ധതി കോര്‍പ്പറേഷന്‍ അട്ടിമറിക്കുകയാണെന്നും രാഷ്ട്രീയം കളിച്ച കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ അട്ടിമറിക്കാനും നടപ്പിലാക്കാതിരിക്കാനും നടത്തുന്ന ശ്രമമാണെന്നും ആരോപിക്കുന്നു. ഇതിനെതിരേ പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി ഒരുങ്ങുന്നത്്

2025 ഫെബ്രുവരി 5 നാണ് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി മള്‍ട്ടി സ്‌പെഷ്യാലിറ്റി ലാബ് സ്ഥാപിക്കുവാന്‍ ഫണ്ട് അനുവദിച്ചത്. രാജീവ്ഗാന്ധി സെന്റര്‍ഫോര്‍ ബയോ ടെക്‌നോളജിക്ക് കീഴില്‍ അത്യാധുനിക സൗകര്യത്തോടെയുള്ള ലാബായിരുന്നു ലക്ഷ്യം. ഇതിന് വേണ്ടി എംപി ഫണ്ടില്‍ നിന്നും 13 ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാല്‍ ഫണ്ട് അനുവദിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും കോര്‍പ്പറേഷന്‍ ഭരണാനുമതി നല്‍കാത്തതില്‍ ബിജെപി കഴിഞ്ഞ ദിവസം ശക്തമായി പ്രതിഷേധിച്ചിരുന്നു. തൃശൂര്‍ കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ളതാണ് ജനറല്‍ ആശുപത്രി.

രാഷ്്ട്രീയലാഭത്തിനായി കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ അട്ടിമറിക്കുന്നെന്നാണ് ബിജെപി പറയുന്നത്. മൊത്തം എട്ടുകോടി രൂപയുടെ പദ്ധതിയാണ് അദ്ദേഹം അനുവദിച്ചിട്ടുള്ളത്. അതില്‍ 40 ലക്ഷം രൂപയുടെ പദ്ധതി മാത്രമാണ് തുടങ്ങിയിട്ടുള്ളതെന്നും ബാക്കിയുള്ള പദ്ധതികള്‍ ഓരോ കാര്യം പറഞ്ഞ് തടസ്സപ്പെടുത്തുകയാണ്. സുരേഷ്‌ഗോപിയുടെ വികസനപരിപാടികളെയും നയങ്ങളെയും തടയുകയാണ് ഇതിലൂടെ ലക്ഷ്യമെന്നും ബിജെപി ആരോപിക്കുന്നു. പദ്ധതി ഇനിയൂം തടസ്സപ്പെടുത്തിയാല്‍ ദിവസങ്ങളില്‍ വലിയ പ്രതിഷേധം കാണേണ്ടി വരുമെന്നും പറഞ്ഞു.

എന്നാല്‍ ആരോഗ്യവകുപ്പില്‍ നിന്നും അനുമതി കിട്ടാത്തതാണ് പദ്ധതികള്‍ ആരംഭിക്കാന്‍ തടസ്സമെന്നാണ് തൃശൂര്‍ കോര്‍പ്പറേഷന്‍ പറയുന്നത്. എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള പഴയ ഭരണസമിതി പദ്ധതികള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നു. അതേസമയം പദ്ധതി ഇനിയും ആരംഭിച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധ നടപടികളിലേക്ക് നീങ്ങുമെന്നും ബിജെപി പറയുന്നു.

Ads by Google
Saturday 21 Feb 2026 09.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google