Wednesday, March 18, 2026 Last Updated 9 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Feb 2026 09.04 PM

പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി പാലക്കാട് രഞ്ജിത്ത് കൊലക്കേസിലെ മുഖ്യപ്രതി; കേസെടുത്തു

രഞ്ജിത്ത് വധക്കേസിലെ ഒന്നാം പ്രതി പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന അബ്ദുൽ സലാമിനെതിരെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസ് എടുത്തത്.
palakkad

പാലക്കാട് കോടതി വരാന്തയിൽ ഭീഷണിപ്പെടുത്തിയെന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ പരാതിയിൽ കേസ്. രഞ്ജിത്ത് വധക്കേസിലെ ഒന്നാം പ്രതി പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന അബ്ദുൽ സലാമിനെതിരെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസ് എടുത്തത്.

കേസിലെ എയിഡ് പ്രോസിക്യൂഷൻ സഹായിയായ ഉദ്യോഗസ്ഥൻ നൽകിയ പരാതിയിലാണ് നടപടി. പാലക്കാട് ഒന്നാം അഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ സാക്ഷി വിസ്‌താരം കഴിഞ്ഞ് കോടതി വരാന്തയിൽ നിന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

പാലക്കാട് എലപ്പുള്ളി സ്വദേശി ആർഎസ്എസ് തേനരി മണ്ഡൽ ബൗദ്ധിക് പ്രമുഖുമായിരുന്ന രഞ്ജിത്തിനെ 2021 നവംബർ 15-ന് രാവിലെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.

Ads by Google
Friday 20 Feb 2026 09.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google