Wednesday, March 18, 2026 Last Updated 11 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Feb 2026 05.07 PM

ഷാഫി പറമ്പിലിന് കിട്ടിയ ലീഡ് ഭൂരിഭാഗവും ലീഗ് വോട്ടെന്ന് യൂത്ത് ലീഗ് ; നാദാപുരം സീറ്റ് മുസ്ലിം ലീഗ് ഏറ്റെടുക്കണമെന്ന് പ്രമേയം

യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മറ്റി പ്രതിനിധി സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്.
 shafi-parambil , youth-league

മുസ്ലിം ലീഗ് നാദാപുരം സീറ്റ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗിന്‍റെ പ്രമേയം. യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മറ്റി പ്രതിനിധി സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ നാദാപുരം മണ്ഡലത്തിൽ ലീഗിനുണ്ടായത് മികച്ച നേട്ടമാണ്. ഷാഫി പറമ്പിലിന് കിട്ടിയ ലീഡിൽ ഭൂരിഭാഗവും ലീഗ് വോട്ടാണ്. നാദാപുരത്തെ വലിയ വിഭാഗം ജനം ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് ലീഗുമായി അടുത്തു. ഇത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് പ്രമേയത്തിൽ പറയുന്നത്. നാദാപുരം സീറ്റ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കാണാനാണ് യൂത്ത് ലീഗ് നിയോജകമണ്ഡലം കമ്മറ്റിയുടെ തീരുമാനം.

Ads by Google
Friday 20 Feb 2026 05.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google