Wednesday, March 18, 2026 Last Updated 11 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Feb 2026 10.55 AM

ശബരിമല യുവതി പ്രവേശനം: ആയിരത്തിലധികം കേസുകള്‍ പിന്‍വലിക്കാനുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

sabarimala, women, entry, chief, minister, pinarayi, vijayan, respond

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പൂര്‍ണ്ണമായി നടപ്പിലായില്ല. ആകെ രജിസ്റ്റര്‍ ചെയ്ത 2634 കേസുകളില്‍ 1587 എണ്ണം ഇനിയും പിന്‍വലിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. 29,119 പേര്‍ക്കെതിരെയാണ് ഇത്തരത്തില്‍ കേസെടുത്തിരുന്നത്. ഇതില്‍ 1047 കേസുകളില്‍ മാത്രമാണ് തുടനടപടികള്‍ ഒഴിവാക്കുകയോ അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുകയോ ചെയ്തത്. നിലവില്‍ 692 കേസുകള്‍ ഇപ്പോഴും കോടതികളുടെ പരിഗണനയിലാണെന്നും എ.പി. അനില്‍കുമാര്‍ എംഎല്‍എയ്ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി.

2021 ഫെബ്രുവരിയില്‍ ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും നടപടികള്‍ വൈകുന്നത് വലിയ ചര്‍ച്ചയാകുകയാണ്. ചോദ്യം ഉന്നയിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് സ്പീക്കര്‍ക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നത്. ഉത്തരവ് ഇറങ്ങി അഞ്ച് വര്‍ഷം പിന്നിടുമ്പോഴും 1587 പകുതിയിലധികം കേസുകള്‍ മാറ്റമില്ലാതെ തുടരുന്നത് നിയമനടപടികള്‍ നേരിടുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ്. നിയമസഭയുടെ വെബ്‌സൈറ്റില്‍ ഈ മറുപടി ഇപ്പോള്‍ ലഭ്യമാണ്.

Ads by Google
Friday 20 Feb 2026 10.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google