Wednesday, March 18, 2026 Last Updated 9 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Feb 2026 08.17 AM

വീട്ടമ്മയുടെ വയറ്റില്‍ മറന്നു വെച്ച കത്രിക പുറത്തെടുക്കല്‍ ; ശസ്ത്രക്രിയ അമൃതയില്‍ ഉടന്‍ നടക്കും

uploads/news/2026/02/826368/scissors.jpg

കൊച്ചി: ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ മറന്നു വെച്ച കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ അമൃതാ ആശുപത്രിയില്‍ ഉടന്‍ നടക്കും. രാത്രിതന്നെ ആശുപത്രിയിലെത്തിച്ച ഉഷ ജോസഫിനെ വിദഗ്ദ ഡോക്ടേഴ്സിന്റെ സംഘം പരിശോധിച്ചു.

ഇന്ന് തന്നെ ശസ്ത്രക്രിയ നടത്താന്‍ പറ്റുമോ എന്നതിന്റെ സാധ്യതയാണ് തേടുന്നത്. ഉഷയുടെ സിടി സ്‌കാന്‍ അടക്കം പൂര്‍ത്തിയായിട്ടുണ്ട്. വിദഗ്ദ സംഘം രൂപീകരിച്ചുള്ള പരിശോധനയായിരിക്കും നടത്തുക. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം മുന്നേ നടന്ന സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് വീട്ടുകാരുടെ തീരുമാനം.

മൂത്രത്തില്‍ കല്ലെന്ന ഡോക്ടര്‍മാരുടെ വാക്ക് വിശ്വസിച്ച് ഉഷ കഠിന വേദന സഹിച്ചത് അഞ്ച് വര്‍ഷത്തോളമാണ്. എക്‌സ് റേയിലാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്. 2021ലാണ് വയറിനുള്ളിലെ പ്രശ്‌നവുമായി ഡോക്ടറെ കാണാനെത്തിയത്. സ്‌കാന്‍ ചെയ്തപ്പോള്‍ വയറ്റില്‍ മുഴ കണ്ടെത്തി. മെയ് 5 ന് അന്ന് ആശുപത്രിയില്‍ ഉണ്ടായിരുന്ന ലളിതാംബിക ഡോക്ടറാണ് സര്‍ജറി ചെയ്തത്.

ഇടയ്ക്ക് വയറ് വേദന വരുമ്പോള്‍ പല ഡോക്ടര്‍മാരെ കണ്ട് മരുന്ന് വാങ്ങുമായിരുന്നു. കഴിഞ്ഞ ദിവസം പോയി എക്‌സറേ എടുത്തപ്പോഴാണ് ഇത് കണ്ടത്. വണ്ടാനത്ത് ഓപ്പറേഷന്‍ ചെയ്തതല്ലാതെ മറ്റ് ഓപ്പറേഷനുകള്‍ ഒന്നും ചെയ്തിട്ടില്ല.

Ads by Google
Friday 20 Feb 2026 08.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google