Wednesday, March 18, 2026 Last Updated 13 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
സുനില്‍ ജെ. സണ്ണി
Thursday 19 Feb 2026 11.35 PM

മത്സരിക്കുമെന്ന്‌ സണ്ണി ജോസഫ്‌, കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; ജയിച്ച്‌ മന്ത്രിയായാല്‍ അധ്യക്ഷപദം ഒഴിയും? കൊടിക്കുന്നിലും ഷാഫിയും പരിഗണനയില്‍

സ്‌ഥാനാര്‍ഥിത്വവും സംഘടനാ ഏകോപനവും ഒന്നിച്ച്‌ നടത്താന്‍ ബുദ്ധിമുട്ടില്ലെന്ന നിലപാട്‌ സണ്ണി ജോസഫ്‌ ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു.
uploads/news/2026/02/826310/Sunny-Joseph-Shafi.jpg

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാനനേതൃത്വത്തില്‍ ഭിന്നത രൂക്ഷം. സണ്ണി ജോസഫ്‌ കെ.പി.സി.സി. അധ്യക്ഷനായി തുടര്‍ന്നുകൊണ്ട്‌ പേരാവൂരില്‍ മത്സരിക്കുമെന്ന നിലപാട്‌ കടുപ്പിച്ചതോടെയാണിത്‌.

കെ.പി.സി.സി. അധ്യക്ഷന്‍ മത്സരിക്കണമെന്ന നിലപാടിലാണ്‌ ദേശീയനേതൃത്വം. എന്നാല്‍, ഒരുവിഭാഗം നേതാക്കള്‍ ഇതിനെ ശക്‌തമായി എതിര്‍ക്കുന്നു.
സ്‌ഥാനാര്‍ഥിത്വവും സംഘടനാ ഏകോപനവും ഒന്നിച്ച്‌ നടത്താന്‍ ബുദ്ധിമുട്ടില്ലെന്ന നിലപാട്‌ സണ്ണി ജോസഫ്‌ ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. ജയിച്ച്‌ മന്ത്രിസ്‌ഥാനത്തേക്കോ മറ്റോ പരിഗണിക്കപ്പെടുന്ന ഘട്ടത്തില്‍ അധ്യക്ഷസ്‌ഥാനം ഒഴിയാമെന്ന ധാരണയും ചര്‍ച്ചയായി.

കെ.പി.സി.സി. അധ്യക്ഷസ്‌ഥാനത്തേക്ക്‌ കൊടിക്കുന്നില്‍ സുരേഷ്‌ എം.പിയേയാണ്‌ പാര്‍ട്ടിയില്‍ ഒരുവിഭാഗം ശക്‌തമായി പിന്തുണയ്‌ക്കുന്നത്‌. യുവതലമുറയില്‍നിന്ന്‌ ഷാഫി പറമ്പില്‍ എം.പിയെ അധ്യക്ഷനാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്‌. ബെന്നി ബെഹനാനെ താത്‌കാലിക അധ്യക്ഷനാക്കുന്നതും പരിഗണിച്ചിരുന്നെങ്കിലും നിലവില്‍ ആ നീക്കം ഉപേക്ഷിച്ചതായാണ്‌ സൂചന.

സുനില്‍ ജെ. സണ്ണി

Ads by Google
സുനില്‍ ജെ. സണ്ണി
Thursday 19 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google