Wednesday, March 18, 2026 Last Updated 12 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Feb 2026 10.39 AM

സര്‍ക്കാര്‍വിരുദ്ധ വാര്‍ത്തകളെ പ്രതിരോധിക്കാന്‍ സിപിഎമ്മി​ന്റെ മറുപണി ; വിവാദങ്ങളില്‍ സംവാദം നടത്തി വീഡിയോ പോസ്റ്റ് ചെയ്യും

uploads/news/2026/02/826181/cpim.jpg

തിരുവനന്തപുരം: ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും പത്രങ്ങളും വ്യാജവാര്‍ത്ത പ്രചരിക്കുന്നെന്നും ഫാക്ടുകള്‍ മറച്ചുപിടിക്കുന്നെന്നുമാണ് സിപിഐഎം ഉയര്‍ത്തുന്ന വലിയ മുറവികളികളില്‍ ഒന്ന്. ഒടുവില്‍ സര്‍ക്കാര്‍ വിരുദ്ധ മാധ്യമപ്രചരണങ്ങളെ പ്രതിരോധിക്കാന്‍ തന്ത്രങ്ങളുമായി പാര്‍ട്ടി തന്നെ മുന്‍കയ്യെടുത്ത് സാമൂഹ്യമാധ്യമങ്ങളിലേക്ക് ഇറങ്ങുന്നു. 'റിസര്‍ച്ച് എ ടോപ്പിക്ക്' എന്ന പേരില്‍ സംവാദ പരിപാടിയാണ് ഉദ്ദേശം.

തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ വിമര്‍ശന വിഷയങ്ങളില്‍ സംവാദം നടത്തി അതിന്റെ വീഡിയോ ചിത്രീകരണം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനാണ് നീക്കം. പൊതുജനങ്ങളില്‍ ചര്‍ച്ചയായിട്ടുള്ള വിഷയങ്ങളില്‍ വിദഗ്ദ്ധരെ അണിനിരത്തി ചര്‍ച്ചകളും സംവാദങ്ങളും എകെജി സെന്ററില്‍ സംഘടിപ്പിച്ച് അത് പ്രചരിപ്പിക്കാനാണ് പരിപാടി. ടെലിവിഷന്‍ ചര്‍ച്ചകളുടെ മാതൃകയിലാകും സംവാദം. ഓരോ വിഷയത്തിലൂം അതിഥികളെയും വിദഗ്ദ്ധരെയും എതിര്‍ക്കുന്നവരെയുമെല്ലാം സംവാദത്തിന്റെ ഭാഗമാക്കിയാകും പരിപാടി.

ചാനലുകള്‍ ചര്‍ച്ചയ്ക്ക് എടുക്കാത്ത വിഷയങ്ങളാണ് ഇതിനായി ഉപയോഗിക്കുക. അതിന്റെ കാര്യങ്ങള്‍ വെളിപ്പെടുത്തും. കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായി പഴയ വീഡിയോകള്‍, ഫോട്ടോകള്‍, പത്രറിപ്പോര്‍ട്ടുകള്‍ എന്നിവയെല്ലാം ഉപയോഗിച്ച് രാഷ്ട്രീയ ആരോപണത്തിന്റെ മുനയൊടിക്കുകയാണ് ലക്ഷ്യം. വ്യത്യസ്ത അഭിപ്രായമുള്ളവരെയും ചര്‍ച്ചയില്‍ ഭാഗമാക്കും. എന്നാല്‍ കടുത്ത സിപിഐഎം വിരുദ്ധരെ സംവാദത്തില്‍ നിന്നും ഒഴിവാക്കും. പാര്‍ട്ടിയുടെ സാമൂഹ്യമാധ്യമ തലവനായ നികേഷ് കുമാറാകും പരിപാടി നയിക്കുക.

ഈ പദ്ധതി വന്‍ വിജയമാക്കുന്നതിലേക്ക് റിപ്പോര്‍ട്ടര്‍മാര്‍, കണ്ടന്റ് റൈട്ടര്‍മാര്‍, വീഡിയോ എഡിറ്റര്‍മാര്‍, ട്രോള്‍ നിര്‍മ്മാതാക്കള്‍ തുടങ്ങി 45 പേരുടെ ടീമിനെയാണ് സജ്ജമാക്കിയിരിക്കുന്നത്. വികസനം, രാഷ്ട്രീയം, ട്രോള്‍ എന്നിങ്ങനെ തരംതിരിച്ച് തെരഞ്ഞെടുപ്പിന് മുന്നോടിയായി പതിനായിര ക്കണക്കിന് ചെറുവീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ എത്തിക്കുകയാണ് ഉന്നം. ഇതില്‍ കവിയും കേരളസാഹിത്യ അക്കാദമി തലവനുമായ കെ. സച്ചിദാനന്ദന്‍ കഴിഞ്ഞ ദിവസം നടത്തിയ വിവാദവിമര്‍ശനമാണ് ആദ്യമായി പുറത്തുവിടുക. ഇതിന്റെ വീഡിയോ ചിത്രീകരിച്ചു കഴിഞ്ഞു.

Ads by Google
Thursday 19 Feb 2026 10.39 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google