Wednesday, March 18, 2026 Last Updated 9 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Feb 2026 06.41 PM

തിരുവനന്തപുരത്ത് മാർക്കറ്റിൽനിന്ന് വാങ്ങിയ പാര മീൻ കഴിച്ചു; മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ

uploads/news/2026/02/826092/9.gif
photo; representative image

തിരുവനന്തപുരം: നഗരത്തിലെ മാർക്കറ്റിൽനിന്നും മീൻ വാങ്ങി കഴിച്ച മൂന്ന് പേർക്ക് ആരോഗ്യപ്രശ്‌നം. ഒരു കുടുംബത്തിലെ മൂന്നുപേരാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. നഗരത്തിലെ മാർക്കറ്റിൽ നിന്ന് വാങ്ങിയ പാര മീൻ കഴിച്ചവർക്കാണ് ഛർദ്ദിയും വയറിളക്കവുമടക്കമുള്ള ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി വിവരങ്ങൾ തേടി. ബാക്കി വന്ന മീനിന്റെ സാമ്പിളുകൾ ശേഖരിച്ചു. ഇവ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ആരോഗ്യപ്രശ്‌നം നേരിട്ട മൂന്നുപേരിൽ ഒരാളെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.

Ads by Google
Wednesday 18 Feb 2026 06.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google