കൊല്‍ക്കത്ത : ബംഗാളില്‍ സിപിഐഎമ്മിന് തിരിച്ചടി. യുവനേതാവും സഗസ്ഥാനത്തെ പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖവുമായി പ്രതികൂര്‍ റഹ്മാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച സിപിഐഎഗ സംസ്ഥാനകമ്മിറ്റി അംഗമായ പ്രതികുര്‍ റഹ്മാന് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത് .
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഹുമയൂണ്‍ കബീറുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ചര്‍ച്ച നടത്തിയതില്‍ പ്രതികുര്‍ റഹ്‌മാന് വിയോജിപ്പുണ്ടെന്നാണ് വിവരം. ഈ നീക്കത്തിനെതിരെ പ്രതികുര്‍ റഹ്‌മാന്‍ നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു. എസ്എഫ്‌ഐയില്‍ നിന്ന് പാര്‍ട്ടി രംഗത്തേക്ക് വന്ന പ്രതികുര്‍ റഹ്‌മാനെ കര്‍ഷക സംഘടന രംഗത്തേക്കാണ് നിയോഗിച്ചത്. ജില്ലാ തലത്തില്‍ തന്നെ ഒതുക്കാന്‍ ശ്രമം നടന്നെന്ന് പ്രതികുര്‍ റഹ്‌മാന് പരാതിയുണ്ടായിരുന്നു.
സൗത്ത് 24 പര്‍ഗാന ജില്ലയില്‍ നിന്നുള്ള പ്രതികുര്‍ റഹ്‌മാന്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിക്കെതിരെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.