കോഴിക്കോട് : പ്രതിപക്ഷ നേതാവ് വി .ഡി സതീശന്‍ നയിച്ച പുതുയുഗ പദയാത്രയില്‍ കുറ്റ്യാടി സ്വകീരണ വേദിയില്‍ നടന്ന നാടീകയ സംഭവത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പളളി രാമചന്ദ്രന്‍ രംഗത്ത് . സോഷ്യല്‍ മീഡികളിലും വാര്‍ത്തചാനലുകളും ഈ പിടിവലിയെ സേനഹത്തളളാണെന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുമ്പോള്‍ അങ്ങനെയല്ലയെന്നും വ്യക്തമായി തനിക്ക് അറിയാമെന്നുമാണ് മുല്ലപ്പളളി പറയുന്നത.
വടകര പാര്‍ലമെന്റ് എം. പി .യാണ് ഷാഫി പറമ്പില്‍ . അദ്ദേഹത്തിന് തന്റെ് മണ്ഡലത്തിലെ ആളുകളോട് സംസാരിക്കണമെന്ന് തോന്നിയെങ്കില്‍ അത് തെറ്റല്ല. വേദിയില്‍ അവസരം നിഷേധിച്ചെന്ന തോന്നല്‍ ഷാഫിക്കുണ്ടായി അതുകൊണ്ടായിരിക്കാം അദ്ദേഹം പ്രകോപിതനായത് .തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങി നില്‍ക്കുന്ന അത്തെരമൊരു സേ്റ്റജില്‍വെച്ച് അങ്ങനൊയൊരു ഉന്തും തളളും ഉണ്ടാകന്‍ പാടില്ലായിരുന്നു . മാധ്യമങ്ങള്‍ ചുറ്റും നില്‍ക്കുന്ന കാര്യം ഷാഫി മറന്നുപോയിയെന്ന് ആദ്ദേഹം പറഞ്ഞു . കുറ്റ്യാടിയിലെ ഉന്തും തളളലിലും താന്‍ സ്റ്റേജി . ല്‍ താന്‍ വീണുംപായെന്നുളള വാര്‍ത്തകളെ മുല്ലപ്പളളി നിഷേധിച്ചു .
അതേസമയം പുതുയുഗ യാത്രയുടെ കുറ്റ്യാടി വേദിയില്‍ നേതാക്കള്‍ തമ്മില്‍ ഇന്നലെയാണ് ഉന്തും തള്ളും ഉണ്ടായത്. പരിപാടിയുടെ അധ്യക്ഷനായ ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിലും ഷാഫി പറമ്പില്‍ എംപിയും തമ്മിലാണ് പ്രസംഗിക്കുന്നതിനെച്ചൊല്ലി പിടിവലിയും തര്‍ക്കവും ഉണ്ടായത്. പക്ഷേ വീഡിയോ അപ്പോഴേക്കും ട്രോള്‍ പേജുകളില്‍ ഹിറ്റായി. യുഡിഎഫിന്റെ സംഘാടനത്തിലെ പാകപ്പിഴയാണ് പുതുയുഗ യാത്ര വേദിയില്‍ കണ്ടത്.
പ്രസംഗിക്കാന്‍ വിളിക്കാന്‍ വൈകിയതാണ് ഷാഫിയെ ചൊടിപ്പിച്ചത്. ജാഥ ക്യാപ്റ്റന്‍ വി ഡി സതീശന് മുമ്പായി സംസാരിക്കേണ്ടിയിരുന്നതാണ് ഷാഫി പറമ്പില്‍. എന്നാല്‍ യോഗത്തിന് അധ്യക്ഷ്യത വഹിച്ചിരുന്ന ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍ വി ഡി സതീശനെ സംസാരിക്കാനായി വിളിച്ചു. വിഡി വേദിയില്‍ നിന്ന് മൈക്കിനടുത്തേക്ക് എത്തുമ്പോഴേക്കും വേദിയിലുണ്ടായിരുന്ന ഡിസിസി അംഗങ്ങള്‍ ഷാഫിയെയാണ് വിളിക്കേണ്ടതെന്നും മാറിപ്പോയെന്നും ഡിസിസി സെക്രട്ടറിയെ ഓര്‍മ്മിപ്പിച്ചു. ഇതോടെ വേദിയില്‍ ഷാഫിയെ വിളിക്കാനാവശ്യപ്പെടുന്നവര്‍ പറഞ്ഞത് മനസിലാക്കി, ഉടനെതന്നെ ഷാഫിയെ വിളിക്കാനായി മൈക്കിനടുത്തേക്ക് നീങ്ങിയ പ്രമോദ് കക്കട്ടിലിനെ ഷാഫി തടഞ്ഞു. ‘വിളിച്ച് കഴിഞ്ഞിട്ടാണോ തന്നെ വിളിക്കുന്നത്’ എന്ന് ഷാഫി ചോദിച്ചു. തുടര്‍ന്ന് വേദിയില്‍ ചെറിയ തര്‍ക്കമുണ്ടായി.
ഷാഫി സംസാരിക്കണമെന്ന് നേതാക്കളും ഇല്ലെന്ന് ഷാഫിയും പറഞ്ഞതോടെയാണ് തര്‍ക്കം തുടങ്ങിയത്. സമയക്കുറവ് ചൂണ്ടിക്കാട്ടിയ ഷാഫി അടുത്ത വേദിയില്‍ സംസാരിക്കാമെന്ന് പറഞ്ഞൊഴിയാന്‍ ശ്രമിച്ചെങ്കിലും അത് കേള്‍ക്കാതെ അധ്യക്ഷന്‍ ഷാഫിയെ സംസാരിക്കാനായി ക്ഷണിക്കാന്‍ ശ്രമിച്ചു. ഡിസിസി സെക്രട്ടറിയെ തൂക്കിയെടുത്ത് നീക്കും പോലെ ഷാഫി പറമ്പില്‍ മാറ്റി നിര്‍ത്തുന്നതും വീഡിയോകളില്‍ കാണാം.