Wednesday, March 18, 2026 Last Updated 7 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Feb 2026 01.30 PM

ആഗോള അയ്യപ്പ സംഗമം : ചെലവില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല, ഏഴുകോടി രൂപയും നല്‍കണമെന്ന് ഐഐഐസി

uploads/news/2026/02/826031/ayyappa-samngamam.jpg

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ ചെലവായ മുഴുവന്‍ തുകയും ചോദിച്ച് ഐഐഐസി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് കമ്പനിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ രേഖാമൂലം ആവശ്യമുന്നയിച്ചു. മുന്‍കൂറായി നല്‍കിയ 3 കോടി കഴിഞ്ഞുള്ള 4,04,99,367 രൂപ ഉടന്‍ നല്‍കണമെന്നാണ് ആവശ്യം.

അയ്യപ്പ സംഗമത്തിന് 7,04,99,367 കോടി രൂപയാണ് ചെലവ് വന്നിരിക്കുന്നത്. എന്നാല്‍ 7.04 കോടിക്ക് പകരം 4.99 കോടി മാത്രമേ നല്‍കാനാകൂവെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. അയ്യപ്പ സംഗമത്തിന്റെ എസ്റ്റിമേറ്റ് ദേവസ്വം കമ്മീഷണര്‍ ഏഴ് കോടിയില്‍ നിന്ന് നാലരക്കോടിയാക്കി ചുരുക്കിയിരുന്നു. ഈ തുക നല്‍കിയാല്‍ മതിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

7,04,99,367 കോടിയില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ദേവസ്വം ബോര്‍ഡിന് നല്‍കിയ കത്തില്‍ ഐഐഐസി ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ചിലവായ മുഴുവന്‍ തുകയും നല്‍കണമെന്നാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ഉപകമ്പനിയായ ഐഐഐസി ആവശ്യപ്പെടുന്നത്. കമ്പനിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ രേഖാമൂലം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് ആവശ്യമുന്നയിക്കുകയും ചെയ്തു.

ബോര്‍ഡ് ആവശ്യപ്പെട്ട സേവനങ്ങള്‍ നല്‍കിയെന്ന് ഉറപ്പ് വരുത്തിയ ദേവസ്വം ഉദ്യോഗസ്ഥര്‍ ജോയിന്റ് മെഷര്‍മെന്റില്‍ ഒപ്പിട്ട് നല്‍കിയിട്ടുണ്ട് എന്നാണ് ഊരാളുങ്കല്‍ മറുപടിയായി ചൂണ്ടിക്കാണിക്കുന്നത്.

Ads by Google
Wednesday 18 Feb 2026 01.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google