Wednesday, March 18, 2026 Last Updated 11 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.28 AM

ജമാ അത്തെ ഇസ്‌ളാമിയെ കൊണ്ടുവരുന്നത് ജനാധിപത്യത്തിന് ക്ഷതം വരുത്തും ; സമസ്ത നേതാവ് അസ്ഹരി

uploads/news/2026/02/826003/ashari.jpg

കോഴിക്കോട്: ജമാ അത്തെ ഇസ്‌ളാമിയുടെ വോട്ടുകള്‍ സ്വീകരിക്കുമെന്നും അവര്‍ക്ക് മതരാഷ്ട്രവാദമില്ലെന്നുമുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന തള്ളിക്കൊണ്ട് സമസ്തയുടെ എപി വിഭാഗം നേതാവ് അബ്ദുല്‍ ഹക്കീം അസ്ഹരി. വി.ഡി. സതീശന്‍ ജമാ അത്തെ ഇസ്‌ളാമിയെ പഠിച്ചിട്ടില്ലെന്നും അല്ലെങ്കില്‍ അവരുടെ മതപരമായ കാര്യങ്ങളുമായുള്ള ബന്ധപ്പെട്ട അറിവിന്റെ പരിമിതിയായിരിക്കാമെന്നും പറഞ്ഞു.

ജമാ അത്തെ ഇസ്‌ളാമിയെ പോലെയുള്ള സംഘടനകളെ മുഖ്യധാരയിലേക്ക് പൊതുമദ്ധ്യത്തിലേക്കും കൊണ്ടുവരുന്നത് ജനാധിപത്യത്തിന് ക്ഷതം ഏല്‍പ്പിക്കുമെന്നും മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളൊക്കെ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും പറഞ്ഞു. ജമാ അെത്ത ഇസ്‌ളാമി അവരുെട മതരാഷ്ട്രവാദം ഉപേക്ഷിച്ചിട്ടില്ലെന്നും അസ്ഹരി പറഞ്ഞു. സര്‍ക്കാരിനെ വിമര്‍ശിച്ച സാഹിത്യകാരന്മാരേയും വിമര്‍ശിച്ചു.

സാഹിത്യകാരന്മാര്‍ക്ക് മുകള്‍ തട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രമേ അറിവുള്ളൂയെന്നും താഴേത്തട്ടിലെ കാര്യങ്ങളില്‍ അത്ര അറിവ് പോരെന്നും തുടര്‍ഭരണത്തിന്റെ ഗുണവും ദോഷവും ജനങ്ങള്‍ വിലയിരുത്തുമെന്നും പറഞ്ഞു.

'വിവിധ ആശയങ്ങളിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാകുന്നത്. ആ ആശയങ്ങള്‍ക്കൊപ്പമാണ് ജനങ്ങളാണ് ഒന്നിച്ച് നില്‍ക്കേണ്ടത്. സമസ്തയ്ക്ക് പ്രത്യേക പാര്‍ട്ടികളുമായി സ്ഥിരമായ ബന്ധമില്ല, താത്കാലികമായി വോട്ട് ചെയ്യുന്ന സമയത്തുള്ള തീരുമാനങ്ങള്‍ മാത്രമാണുള്ളത്. ഭരണകൂടങ്ങളോട് ചേര്‍ന്ന് രാജ്യത്തിന്റെ വികസനത്തിനൊപ്പം ഒത്തുചേര്‍ന്ന് പോകുകയെന്നതാണ് തങ്ങളുടെ നയം.

സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ പൊതുബോധത്തിന് വേണ്ടിയാണ് സുന്നി യുവജന സംഘം ഉണ്ടായത്, ഇത് വികസിച്ചാണ് കേരള മുസ്ലീം ജമായത്ത് സ്ഥാപിച്ചത്. ഇത് ഒരു സാമൂഹിക സംഘടനയാണ്, ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, മുസ്ലീങ്ങള്‍ക്ക് മതത്തിന്റെ പേരില്‍ രാഷ്ട്രീയമായി സംഘടിക്കേണ്ട ആവശ്യമില്ലെന്നും മുഹമ്മദ് അബ്ദുള്‍ ഹക്കീം അസ്ഹരി പറഞ്ഞു.

Ads by Google
Wednesday 18 Feb 2026 11.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google