Wednesday, March 18, 2026 Last Updated 13 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Feb 2026 10.50 AM

കടമ്പനാട് സ്വദേശിനി ജീവനൊടുക്കിയ സംഭവം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കസ്റ്റഡിയില്‍

uploads/news/2026/02/825998/anzari.jpg

പത്തനംതിട്ട: കടമ്പനാട് സ്വദേശിനി ജീവനൊടുക്കിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈല്‍ അന്‍സാരി പൊലീസ് കസ്റ്റഡിയില്‍. പത്തനംതിട്ട ഏനാത്ത് പൊലീസാണ് സുഹൈല്‍ അന്‍സാരിയെ കസ്റ്റഡിയില്‍ എടുത്തത്. ഈ മാസം പതിനാലിനായിരുന്നു യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ആത്മഹത്യാകുറിപ്പും കണ്ടെത്തിയിരുന്നു.

പൊലീസ് നടത്തിയ പരിശോധനയില്‍ യുവതി എഴുതിയ കുറിപ്പ് കണ്ടെത്തുകയായിരുന്നു. ഇതില്‍ സുഹൈല്‍ അന്‍സാരിയുടെ പേര് പരാമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സുഹൈല്‍ അന്‍സാരിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുഹൈല്‍ അന്‍സാരിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കടമ്പനാടുള്ള ഭര്‍തൃവീട്ടിലായിരുന്നു യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൈല്‍ അന്‍സാരിയും യുവതിയും തമ്മില്‍ സുഹൃത്തുക്കളായിരുന്നു. ഇരുവരും ജോലി ചെയ്തിരുന്നത് ഒരേ സ്‌കൂളിലുമായിരുന്നു. ഇരുവരും തമ്മിലുള്ള സുഹൃത് ബന്ധം യുവതിയുടെ ഭര്‍ത്താവ് അറിയുകയും ഇത് തര്‍ക്കത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു യുവതി ജീവനൊടുക്കിയത്.

Ads by Google
Wednesday 18 Feb 2026 10.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google