Wednesday, March 18, 2026 Last Updated 7 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Feb 2026 09.43 AM

സോളാര്‍ തട്ടിപ്പിലെ വ്യാജരേഖ ചമയ്ക്കല്‍ ; വിചാരണ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഗണേശ്കുമാര്‍

uploads/news/2026/02/825989/ganeshkumar.gif

കോട്ടയം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട വിചാരണ തെരഞ്ഞെടുപ്പ് കഴിയുംവരെ നിര്‍ത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗണേശ്കുമാര്‍. സോളാര്‍ കേസില്‍ വ്യാജരേഖ ചമച്ചെന്ന കേസില്‍ കുറ്റപത്രം നല്‍കുന്നതിന് മേലുള്ള വിചാരണ നിര്‍ത്തണമെന്നാണ് ആവശ്യം. കൊട്ടാരക്കര കോടതിയെയാണ് സമീപിച്ചിരിക്കുന്നത്. ഗണേശ്കുമാറിന്റെ ഹര്‍ജിയും ഇതിനെതിരേ വാദിഭാഗം നല്‍കിയ തടസ്സഹര്‍ജിയും ഇന്ന് പരിഗണിക്കും.

പത്തനംതിട്ട ജയിലില്‍ കഴിയുമ്പോള്‍ പ്രതിക്ക് 25 പേജുള്ള കത്ത് തയ്യാറാക്കി അഡ്വ. ഫെന്നി ബാലകൃഷ്ണന്‍ മുഖേന കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 21 പേജുള്ള കത്തില്‍ ഗൂഢാലോചനയുടെ ഭാഗമായി ഉമ്മന്‍ചാണ്ടിയുടെ പേര് അടക്കം ഉള്‍പ്പെടുത്തി നാല് പേജ് കൂടി കൂട്ടിചേര്‍ത്തെന്നാണ് കേസ്. ഉമ്മന്‍ ചാണ്ടിക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുള്ള കത്ത് വ്യാജമാണെന്നും ഇതിന് പിന്നില്‍ ഒരു എംഎല്‍എയും സഹായികളുമാണെന്ന് പ്രതിയുടെ അഭിഭാഷകനായിരുന്ന ഫെന്നി ബാലകൃഷ്ണന്‍ പിന്നീട് മൊഴി നല്‍കിയിരുന്നു.

ജയിലില്‍ വെച്ച് പ്രതി എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഒരു ആരോപണവും ഉണ്ടായിരുന്നില്ലെന്നും കത്തില്‍ പറഞ്ഞു. മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിലുള്ള വ്യക്തിവിരോധം തീര്‍ക്കാന്‍ ഗണേഷ്‌കുമാര്‍ വ്യാജ രേഖ ചമച്ചെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. മാധ്യമങ്ങള്‍ വഴി തന്നെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാണ് ഗണേശ്്കുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

Ads by Google
Wednesday 18 Feb 2026 09.43 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google