Wednesday, March 18, 2026 Last Updated 8 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Feb 2026 03.59 PM

നിലമേലിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 2 പേർ മരണപ്പെട്ട സംഭവം; ; പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി , ഭക്ഷ്യവിഷബാധയെന്ന ​‍​‍ പ്രാഥമിക നിഗമനം

uploads/news/2026/02/825889/1.gif
photo; representative image

കൊല്ലം: റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെയുണ്ടായ ദേഹസ്വാസ്ഥ്യത്തെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. മരിച്ച റഷീദ് ബീബിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി . പോസറ്റ്‌മോര്‍ട്ടം സര്‍ജന്‍ പോലീസിനെ വിവിരം അറിയിച്ചു .

നിലമേല്‍ സ്വദേശികളായ റഷീദ ബീവി, മരുമകനായ ഷാജി എന്നിവര്‍ മരിച്ച സംഭവത്തിലാണ് ചടയമംഗലം പോലീസ് കേസെടുത്തിരിക്കുന്നത്.മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് ബന്ധുക്കളുടെ ആരോപണം പോലീസ് പരിശോധിക്കും. ഇരുവരുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.റഷീദ ബീവിയുടെ മകള്‍ സജി മോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ നില മെച്ചപ്പെട്ടു.

അതേസമയം കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെ റസ്റ്റോറന്റില്‍ നിന്നും മീന്‍ വിഭവങ്ങളായിരുന്നു ഇവര്‍ കഴിച്ചത്. ചെമ്മീനും മീന്‍മുട്ടയുമാണ് ഇവര്‍ കഴിച്ചതെന്ന് എന്നാണ് വിവരം. അഞ്ച് പേര്‍ ഭക്ഷണം കഴിച്ചിരുന്നു. ഇതില്‍ മൂന്ന് പേര്‍ക്ക് മടങ്ങും വഴി ദേഹാസ്വാസ്ഥ്യവും ചര്‍ദ്ദിയും അനുഭവപ്പെട്ടതോടെ ചികിത്സ തേടുകയായിരുന്നു. ഈ ഭക്ഷ്യ വിഭവങ്ങളോടുള്ള അലര്‍ജിയാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. എങ്കിലും, മരണത്തിലേക്ക് വരെ നയിക്കുന്ന രീതിയിലേക്ക് എങ്ങനെ അലര്‍ജി സംഭവിച്ചു എന്ന സംശയം ഡോക്ടര്‍മാരും ഈ ഘട്ടത്തില്‍ ഉയര്‍ത്തുന്നുണ്ട്. കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ് എന്നാണ് ആരോഗ്യവിദഗ്ധര്‍ അറിയിക്കുന്നത്.

Ads by Google
Tuesday 17 Feb 2026 03.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google