Friday, March 20, 2026 Last Updated 1 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Feb 2026 07.26 PM

മദ്യത്തിന് പേരിടല്‍ വിവാദം: പരസ്യം നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതിയില്‍ വിശദീകരിച്ച് എക്‌സൈസ്

uploads/news/2026/02/825713/high-court.gif
photo; representative image

തിരുവനന്തപുരം : സര്‍ക്കാരിന്റെ പുതിയ മദ്യബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാന്‍ പരസ്യം നല്‍കിയത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനല്ലെന്ന് എക്‌സൈസ് ഹൈക്കോടതിയില്‍. പരസ്യം നല്‍കിയത് മലബാര്‍ ഡിസ്റ്റലറീസാണെന്നും എക്‌സൈസ് ഹൈക്കോടതിയ്ക്ക് മുന്നില്‍ വിശദീകരിച്ചു. പേരിടലിനെതിരായ ഹര്‍ജികള്‍ തള്ളണമെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എക്‌സൈസ് പറഞ്ഞു.

മദ്യബ്രാന്‍ഡിന് പേരുകള്‍ ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിനെതിരായി രണ്ട് പൊതുതാത്പര്യ ഹര്‍ജികള്‍ ഹൈക്കോടതിയിലെത്തിയ പശ്ചാത്തലത്തിലാണ് എക്‌സൈസ് തങ്ങളുടെ ഭാഗം കോടതിയില്‍ വിശദീകരിച്ചിരിക്കുന്നത്. മുന്‍പ് ബീവറേജസ് കോര്‍പറേഷനും ഹൈക്കോടതിയില്‍ ഇതേ വിഷയത്തില്‍ വിശദീകരണം നല്‍കിയിരുന്നു. പരസ്യം നിയമവിരുദ്ധമല്ലെന്നാണ് എക്‌സൈസും കോടതിയില്‍ വിശദീകരിച്ചിരിക്കുന്നത്. പരസ്യത്തില്‍ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒന്നുമില്ല. നിലവിലുള്ള ഏതെങ്കിലും ബ്രാന്‍ഡിനെ പ്രോത്സാഹിപ്പിക്കാനും പരസ്യത്തിലൂടെ ശ്രമിച്ചിട്ടില്ല. പുതിയ ബ്രാന്‍ഡിന്റെ പേര് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും എക്‌സൈസ് ഹൈക്കോടതിയില്‍ വിശദീകരിച്ചു.

പരസ്യം നല്‍കിയിട്ടില്ലെന്നും നിലവില്‍ മദ്യ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നുമാണ് ബെവ്‌കോ കോടതിയില്‍ നല്‍കിയ വിശദീകരണം. പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു വിജ്ഞാപനം പുറത്തിറക്കിയത്. ബ്രാന്‍ഡിക്ക് ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനം നല്‍കുമെന്നായിരുന്നു ബെവ്‌കോ അറിയിച്ചിരുന്നത്.

Ads by Google
Monday 16 Feb 2026 07.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google