Friday, March 20, 2026 Last Updated 0 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Feb 2026 03.41 PM

നിവേദ്യം വാങ്ങാൻ കടലിൽ ചാടിയ മത്സ്യതൊഴിലാളി മുങ്ങി മരിച്ചു

ആറാട്ടുപുഴ തറയിൽ കടവ് ആൽത്തറവീട്ടിൽ രവിയുടെ മകൻ രജുവാണ് (47) മരിച്ചത്.
fisherman, death

ആലപ്പുഴയില്‍ നിവേദ്യം വാങ്ങാൻ കടലിൽ ചാടിയ മത്സ്യതൊഴിലാളി മുങ്ങി മരിച്ചു. ആറാട്ടുപുഴ തറയിൽ കടവ് ആൽത്തറവീട്ടിൽ രവിയുടെ മകൻ രജുവാണ് (47) മരിച്ചത്.

തറയിൽ കടവ് മഹാദേവക്ഷേത്രത്തിന് 500 മീറ്റർ പടിഞ്ഞാറ് തീരക്കടലിൽ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിലെ ശിവരാത്രിയോടനുബന്ധിച്ചുള്ള മീനൂട്ട് ചടങ്ങിന്റെ നേദ്യം വാങ്ങുന്നതിനായി രജു മത്സ്യബന്ധനത്തിന് പോയ കൈലാസം വള്ളം തീരക്കടലിൽ എത്തിയപ്പോൾ കടലിലേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Ads by Google
Sunday 15 Feb 2026 03.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google