Friday, March 20, 2026 Last Updated 14 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Feb 2026 02.44 PM

പരവൂരിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

അയത്തിൽ സ്വദേശികളായ കണ്ണൻ, ബിബിൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
dead bodies, found

കൊല്ലം പരവൂരിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. അയത്തിൽ സ്വദേശികളായ കണ്ണൻ, ബിബിൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ പൊഴിക്കരയ്ക്ക് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. നേവിയും, ഫയർഫോഴ്സും, മറൈൻ ഇൻഫോഴ്സ്മെന്റും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ടത്. പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപത്താണ് അഞ്ചു വിദ്യാർത്ഥികൾ കടലിൽ കുളിക്കാൻ ഇറങ്ങിയത്.

തിരയിൽപ്പെട്ട വിദ്യാർത്ഥികളിൽ മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടുപേരെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പാരിപ്പളളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Ads by Google
Sunday 15 Feb 2026 02.44 PM
YOU MAY BE INTERESTED
Ads by Google
Ads by Google