Wednesday, March 18, 2026 Last Updated 3 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.34 PM

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മാര്‍ച്ച് ആദ്യവാരം കേരളത്തിലെത്തും, ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം

election, commission, visit, kerala

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍, കമ്മിഷ്ണര്‍മാരായ എസ്.എസ്.സന്ധു, വിവേക് ജോഷി എന്നിവര്‍ കേരളത്തില്‍ എത്തും. മാര്‍ച്ച് ആദ്യ വാരം സമ്പൂര്‍ണ കമ്മിഷന്‍ കേരളത്തിലെത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തും.

സ്ഥാന ചീഫ് സെക്രട്ടറി, പോലീസ് മേധാവി, ഓാ കളക്ടര്‍മാര്‍ എന്നിവരുമായി കമ്മിഷന്‍ കൂടിയാലോചന നടത്തും. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുമായും ചര്‍ച്ച നടത്തും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട് കമ്മിഷന്‍ ആരായും.

കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കമ്മിഷന്റെ യാത്രയുടെ ഷെഡ്യൂളും തയ്യാറായിയിട്ടുണ്ട്. ഫെബ്രുവരി 16 മുതല്‍ 18 വരെ ഗ്യാനേഷ് കുമാറും സംഘവും അസം സന്ദര്‍ശിക്കും. ഫെബ്രുവരി അവസാനത്തോടെയാണ് സംഘം തമിഴ്‌നാട്. പുതുച്ചേരി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുക. കേരളത്തില്‍ സന്ദര്‍ശനം ചെയ്തതിന് ശേഷമേ കമ്മിഷന്‍ ബംഗാളില്‍ സന്ദര്‍ശനം നടത്തൂ. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് മധ്യത്തോടെ ഉണ്ടാകുമെന്നാണ് സൂചന.

Ads by Google
Sunday 15 Feb 2026 12.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google