Thursday, March 19, 2026 Last Updated 22 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 14 Feb 2026 11.33 PM

പതിനാറുകാരിയുടെ മരണം; 'ബ്ലാക്ക്‌ വെനം' എന്ന അക്കൗണ്ട്‌ ദുരൂഹം; ഫോളോവേഴ്‌സ് മുങ്ങി, കുട്ടിയു ടെ ഒരു ഫോണില്‍ മാത്രം തുറന്നത്‌ എട്ട്‌ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടുകള്‍

uploads/news/2026/02/825478/Police-1.jpg

കൊച്ചി: ചോറ്റാനിക്കരയിലെ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പതിനാറുകാരിയുടെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ട്‌ വിവരങ്ങള്‍ പരിശോധിച്ച്‌ പോലീസ്‌. മാമല കക്കാട്‌ സ്വദേശിയുടെ ഏകമകളാണ്‌ മരിച്ചത്‌.
കുട്ടിയുടെ ഒരു ഫോണില്‍ മാത്രം തുറന്നത്‌ എട്ട്‌ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടുകളാണെന്നു ഫോറന്‍സിക്‌ പരിശോധനയില്‍ കണ്ടെത്തി. ഇവയുടെ ലോഗ്‌ ഇന്‍ വിവരങ്ങളും പോലീസിനു ലഭിച്ചു.
പെണ്‍കുട്ടി ഫോളോ ചെയ്‌ത 'ബ്ലാക്ക്‌ വെനം' എന്ന പേരിലുള്ള അക്കൗണ്ടില്‍ കൊറിയന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെയുണ്ട്‌. മുപ്പതിലേറെപ്പേര്‍ പിന്തുടര്‍ന്ന പേജാണിത്‌. എന്നാല്‍, പെണ്‍കുട്ടിയുടെ മരണത്തിനു പിന്നാലെ പേജ്‌ പിന്തുടരുന്നത്‌ പലരും അവസാനിപ്പിച്ചതായി പോലീസ്‌ പറയുന്നു. സംഗീതവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന കൊറിയന്‍ സുഹൃത്ത്‌ അപകടത്തില്‍ മരിച്ച വിവരമറിഞ്ഞ്‌, വിഷമം സഹിക്കവയ്യാതെ ജീവന്‍ വെടിയുന്നുവെന്നാണ്‌ ആത്മഹത്യാക്കുറിപ്പ്‌. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതല്‍ പോലീസ്‌ അന്വേഷണം.
എന്നാല്‍, മാതാപിതാക്കള്‍ അലംഭാവം ആരോപിച്ചതോടെ എറണാകുളം റൂറല്‍ എസ്‌.പി: കെ.എസ്‌. സുദര്‍ശന്‍ പ്രത്യേകാന്വേഷണസംഘത്തെ നിയോഗിച്ചു.
ഫോണിലെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പലതും ദുരൂഹമാണെന്നു പോലീസ്‌ പറയുന്നു. അധ്യാപകര്‍, സഹപാഠികള്‍ എന്നിവരുടെ മൊഴിയെടുത്തു. സാമൂഹികമാധ്യമങ്ങളില്‍ കൊറിയന്‍ സംഗീതവും സിനിമയും ആസ്വദിക്കാന്‍ കുട്ടി വളരെയേറെ സമയം ചെലവഴിച്ചിരുന്നെന്ന വിവരവും പോലീസ്‌ അന്വേഷിക്കുന്നു.

Ads by Google
സ്വന്തം ലേഖകന്‍
Saturday 14 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
Ads by Google