Friday, March 20, 2026 Last Updated 0 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Feb 2026 01.11 PM

മുഖ്യമന്ത്രിക്ക് ഒരുലക്ഷം രൂപയുടെ കട്ടില്‍ ഇല്ല ; ഇത് വ്യാജപ്രചരണമെന്ന് ദേവസ്വംബോര്‍ഡ്

uploads/news/2026/02/825435/ayyappa-samngamam.jpg

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം വലിയ വിവാദം ഉയര്‍ത്തിവിടുന്നതിനിടയില്‍ വിശദീകരണങ്ങള്‍ അക്കമിട്ടു നിരത്തി ദേവസ്വംബോര്‍ഡ്. ഓഡിറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വ്യാജപ്രചരണങ്ങള്‍ നടക്കുന്നെന്നും ദേവസ്വംബോര്‍ഡ് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ ഒരുലക്ഷം രൂപ ചെലവഴിച്ചു എന്ന പരാമര്‍ശം എങ്ങിനെയാണ് പ്രചരിച്ചു എന്നത് അതിശയകരമാണെന്നും പറഞ്ഞു.

കേന്ദ്രമന്ത്രിമാരും ന്യായാധിപന്മാരും ഉള്‍പ്പെടെ എത്തുന്ന പമ്പയിശല ഗസ്റ്റ് ഹൗസ് നവീകരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രിക്കായി പ്രത്യേകം കട്ടില്‍ വാങ്ങിയെന്ന നിലയില്‍ പ്രചരിപ്പിക്കുകയാണെന്നും പറയുന്നു. ഇത്തരം ദുഷ്പ്രചരണങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും വ്യക്തമാക്കുന്നു. പരിപാടി കഴിഞ്ഞതിന് ശേഷം അംഗീകരിക്കാവുന്ന ചെലവുകള്‍ സംബന്ധിച്ച് നവംബര്‍ 4 ന് ദേവസ്വം കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനായി ഒരു എസ്റ്റിമേറ്റ് തുക സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് നല്‍കിയിരുന്നു.

അതില്‍ ഗസ്റ്റ് ഹൗസിലേക്ക് ഉപകരണം വാങ്ങാന്‍ മൂന്ന് ലക്ഷം രൂപ വകയിരുത്തിയിരുന്നതാണ്. ദേവസ്വം ബോര്‍ഡിന്റെ ഗസ്റ്റ് ഹൗസിലേക്ക് വരുന്ന ഏതൊരു സാധനവും ദേവസ്വത്തിന്റെ സ്വത്താണ്. അതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ ഒരുലക്ഷം രൂപ ചെലവഴിച്ചു എന്ന തരത്തില്‍ പ്രചരിപ്പിച്ചതെന്നും ബോര്‍ഡ് വ്യക്തമാക്കി.

Ads by Google
Saturday 14 Feb 2026 01.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google