Friday, March 20, 2026 Last Updated 1 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Feb 2026 04.35 PM

ആഗോള അയ്യപ്പസംഗമത്തിന് ചെലവായത് മൂന്ന് കോടി ; തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമെന്ന് പി.എസ്. പ്രശാന്ത്

uploads/news/2026/02/825319/ps-prashanth.jpg

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണെന്നും ദേവസ്വംബോര്‍ഡ് മൂന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. മൂന്ന് കോടി രൂപ മാത്രമാണ് ആഗോള അയ്യപ്പസംഗമത്തിന്റെ ചെലവെന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ റിപ്പോര്‍ട്ട് എന്തടിസ്ഥാനത്തില്‍ നല്‍കി എന്നത് അന്വേഷിക്കപ്പെടേണ്ടതാണെന്നും പറഞ്ഞു.

അയ്യപ്പസംഗമത്തിന് ചെലവായ തുക പൂര്‍ണ്ണമായും സ്‌പോണ്‍സര്‍ഷിപ്പായി കിട്ടിയതാണെന്നും ഒരു കോടി രൂപ കൂടി സ്‌പോണ്‍സര്‍ഷിപ്പായി വന്നിട്ടുണ്ടെന്നും പറഞ്ഞു. ആകെ ചിലവായ തുകയെ സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ 4-11-2025 ല്‍ കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും ജിഎസ്ടിയും എന്നാണ്. ഇത് ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാവുന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി.എസ്. പ്രശാന്തിന്റെ മറുപടി.

''അയ്യപ്പ സംഗമത്തിന്റെ സംഘാടനച്ചിലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുവാന്‍ ശ്രമിക്കുന്നു. അയ്യപ്പ സംഗമത്തിന്റെ സംഘടനത്തിനായി ഇത് വരെ ചിലവഴിച്ചത് വെറും മൂന്ന് കോടി മാത്രമാണ്. ഈ മൂന്ന് കോടി രൂപയും പൂര്‍ണ്ണമായും സ്‌പോന്‍സര്‍ഷിപ്പായി കിട്ടിയതാണ്. ഒരു കോടി രൂപ കൂടി സ്‌പോന്‍സര്‍ഷിപ്പായി വന്നിട്ടുണ്ട്.

'ഒരു കോടി രൂപ കൂടി സ്പോന്‍സര്‍ഷിപ്പായി വന്നിട്ടുണ്ട്. 'മതപരമായ സമ്മേളനങ്ങള്‍ പ്രഭാഷണങ്ങള്‍ 'എന്ന ഹെഡില്‍ നിന്ന് മൂന്ന് കോടി രൂപ സംഘാടനത്തിനായി അഡ്വാന്‍സായി എടുത്തിരുന്നു. സ്പോന്‍സര്‍ഷിപ്പ് കിട്ടിയ മുറയ്ക്ക് അത് 17- 10-25 ല്‍ കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ ഒരു രൂപ പോലും ഇത് വരെ ദേവസ്വം ബോര്‍ഡില്‍ നിന്നും ചിലവഴിച്ചിട്ടില്ല. ആകെച്ചിലവായ തുകയെ സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ 4-11-2025 ല്‍ കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും ജിഎസ്ടിയും എന്നാണ്. ഈ റിപ്പോര്‍ട്ട് എന്തടിസ്ഥാനത്തില്‍ നല്‍കി എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്' എന്നും പ്രശാന്ത് വ്യക്തമാക്കി.

Ads by Google
Friday 13 Feb 2026 04.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google