Friday, March 20, 2026 Last Updated 0 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Feb 2026 01.11 PM

അയ്യപ്പ സംഗമത്തിന് ചെലവഴിച്ചത് 11 കോടി: മുഖ്യമന്ത്രിയ്ക്കുള്ള കട്ടിലിന് 1 ലക്ഷം രൂപ, ടാക്‌സിക്ക് 10.57 ലക്ഷം

ayyappa, sangamam, audit, report

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം നടത്തിപ്പിലെ ഓഡിറ്റ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മൊത്തം 10.99 കോടി രൂപ സംഗമത്തിന് ചെലവായെന്ന് ഇതില്‍ വ്യക്തമാകുന്നു. ദേവസ്വം ബോര്‍ഡിന്റെ ജനറല്‍ ഫണ്ടില്‍നിന്ന് അഞ്ചുകോടി രൂപ എടുക്കുകയും അതില്‍ മൂന്നുകോടി രൂപ തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്. സ്‌പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയ 2.64 കോടിയും ദേവസ്വം ഫണ്ടില്‍നിന്നുള്ള രണ്ടുകോടിയും ബാങ്ക് പലിശയും ചേര്‍ത്ത് 6.64 കോടി രൂപയാണ് ഇതുവരെ കൊടുത്തുതീര്‍ക്കാനായത്. 4.35 കോടി രൂപ ഇനിയും കൊടുക്കാനുണ്ട്.

ബജറ്റില്‍ നിശ്ചയിച്ചതിലും ഉയര്‍ന്ന നിരക്കിലാണ് മിക്കതും ചെലവായിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാകുന്നു. ഉപഹാരമായി നല്‍കിയ അയ്യപ്പവിഗ്രഹങ്ങള്‍ വാങ്ങിയതിന്റെ ബില്ലുകള്‍ കൃത്യമല്ലെന്നാണ് വിവരം. പല സാധനങ്ങളും വാങ്ങിയതിന്റെ ബില്ലുകളില്ല.

ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെന്‍ഡറില്ലാതെ നല്‍കിയ കരാറില്‍ 10 ശതമാനം അധികത്തുക അനുവദിക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. സംഗമം ഉദ്ഘാടനംചെയ്യാന്‍ മുഖ്യമന്ത്രി തലേന്ന് പമ്പയിലെത്തിയിരുന്നു. അദ്ദേഹത്തിനുവേണ്ടി ഒരു ലക്ഷം രൂപയുടെ കട്ടിലും മെത്തയുമാണ് വാങ്ങിയത്. ഇത് ഇപ്പോള്‍ ദേവസ്വം മരാമത്ത് ഓഫീസിലുണ്ട്. 4000 ലിറ്ററിന്റെ വാട്ടര്‍ടാങ്കും അനുബന്ധടാപ്പുകളും സ്ഥാപിക്കാന്‍ 4.8 ലക്ഷം രൂപ ചെലവായതായും കാണിച്ചിരിക്കുന്നു. എന്നാല്‍, വാങ്ങിയ സാധങ്ങള്‍ സ്വത്തുവകയായി കാണിച്ചതില്‍ ഈ വാട്ടര്‍ ടാങ്ക് കാണുന്നില്ല.

മെത്തകള്‍ 150; കണക്കില്‍ 50 എണ്ണമില്ല

150 മെത്തകള്‍ വാങ്ങിയതായി സ്‌റ്റേറ്റ്‌മെന്റിലുണ്ടെങ്കിലും 50 എണ്ണത്തിന് ബില്ലുകളില്ല. മെത്തകളെല്ലാം പോലീസിന്റെ വിശ്രമകേന്ദ്രത്തിനാണ് നല്‍കിയത്. സംഗമം കഴിഞ്ഞും പോലീസാണിവ സൂക്ഷിക്കുന്നത്.

ചെലവായി കാണിച്ചിരിക്കുന്ന ചില ഇനങ്ങള്‍

. ടാക്‌സ്‌സിചാര്‍ജ് 10.57 ലക്ഷം
. എട്ട് അടി ഉയരമുള്ള സുരക്ഷാവേലി 3.24 ലക്ഷം
. വി.ഐ.പി.കള്‍ക്ക് ഭക്ഷണവിതരണം 30,000
. പ്രഭാതഭക്ഷണം (4000 പേര്‍) 4.2 ലക്ഷം
. 11 മണി ചായ, സ്‌നാക്‌സ് (5000 പേര്‍) 2 ലക്ഷം
. ഉച്ചഭക്ഷണം (5000 പേര്‍) 8.5 ലക്ഷം
. വൈകീട്ട് ചായ (5000 പേര്‍) 2 ലക്ഷം
. രാത്രിഭക്ഷണം (3000 പേര്‍) 4.5 ലക്ഷം
. ഡീസല്‍ 7.44 ലക്ഷം

Ads by Google
Friday 13 Feb 2026 01.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google