Friday, March 20, 2026 Last Updated 0 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Feb 2026 09.18 AM

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍: ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളി അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്, ആരോപണങ്ങള്‍ തിരുവമ്പാടി ദേവസ്വത്തിലേക്ക്

thrissur, pooram, disruption

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍ വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് െ്രെകംബ്രാഞ്ച് എഡിജിപിക്ക് കൈമാറി. ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളികൊണ്ടാണ് റിപ്പോര്‍ട്ട്. മഠത്തില്‍വരവ് സമയം പോലീസ് ലാത്തിചാര്‍ജ് നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവമ്പാടി ദേവസ്വത്തിലേക്ക് ആരോപണങ്ങള്‍ ഉയര്‍ത്തികൊണ്ടാണ് റിപ്പോര്‍ട്ട് ഏകപക്ഷീയ തീരുമാനങ്ങളാണ് തിരുവമ്പാടിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് കണ്ടെത്തല്‍. തൊട്ടു മുന്നിലുള്ള പൂരത്തിനിടയിലും പോലീസുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ആസൂത്രിത നീക്കമുണ്ടായോ എന്ന കാര്യത്തില്‍ എഡിജിപി തല യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍ വിവാദത്തില്‍ 2024 ഒക്ടോബറിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പും പൂരവും അടുത്തിരിക്കുന്നതിനാല്‍ വിഷയത്തില്‍ അന്തിമതീരുമാനം ഉടന്‍ ഉണ്ടാകില്ല. സിസിടിവി, ഫോണ്‍ എന്നിവയുടെ ശാസ്ത്രീയഫലം വന്നിട്ടില്ലെന്നാണ് വിശദീകരണം.

Ads by Google
Friday 13 Feb 2026 09.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google