Sunday, March 22, 2026 Last Updated 1 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Feb 2026 01.49 PM

ശബരിമലയില്‍ ജീവനക്കാരുടെ പണമിടപാട് ; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

uploads/news/2026/02/825154/kerala-high-court.jpg

കൊച്ചി: ശബരിമലയില്‍ ജീവനക്കാരുടെ പണമിടപാടുകളിലും അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. മണ്ഡലകാലത്ത് സന്നിധാനത്ത് ജോലി ചെയ്തിരുന്ന മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ ശേഖരിക്കണമെന്നും നിര്‍ദേശിച്ചു.

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നാഴ്ചത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലയളവില്‍ ശബരിമലയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ ഇടപാടുകള്‍ സംശയകരമെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് നടപടി.

സന്നിധാനം പൊലീസില്‍ പരാതി നല്‍കാന്‍ ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ആ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

കുറഞ്ഞ കാലയളവില്‍ 14 ലക്ഷം പോസ്റ്റ് ഓഫീസ് വഴി മാത്രം കൈമാറ്റം നടന്നുവെന്നാണ് കണ്ടെത്തല്‍. രണ്ട് ജീവനക്കാര്‍ ഒരു ലക്ഷത്തിലധികം രൂപയും, മറ്റ് മൂന്ന് പേര്‍ 25,000 രൂപയിലധികവും അയച്ചു. ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഹാജരായില്ല.

ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്ഥിരം-താല്‍ക്കാലിക ജീവനക്കാരും സംശയനിഴലിലാണ്. സന്നിധാനത്തെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നടന്ന എല്ലാ ഇടപാടുകളും പരിശോധിക്കും.

Ads by Google
Thursday 12 Feb 2026 01.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google