Friday, March 20, 2026 Last Updated 0 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Feb 2026 04.30 PM

ഒമ്പത് വയസ്സുകാരി പ്രാണിയുടെ കടിയേറ്റ് മരിച്ചു

കുമാരമംഗലം പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു രക്ഷമിത
death, tamilnadu

തമിഴ്‌നാട്ടിൽ വിഷ പ്രാണിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരി മരിച്ചു. തിരുച്ചെങ്കോട് കൗണ്ടംപാളയം സ്വദേശി എം. രക്ഷമിതയാണ് മരിച്ചത്.

കുമാരമംഗലം പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു രക്ഷമിത. സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച സ്കൂളിന് സമീപമുള്ള കല്യാണ മണ്ഡപത്തിൽ നൃത്ത പരിശീലനം നടക്കുകയായിരുന്നു. ഈ റിഹേഴ്സലിൽ പങ്കെടുക്കുന്നതിനിടെ രക്ഷമിത പെട്ടെന്ന് തളർന്നുവീഴുകയായിരുന്നു.

കുട്ടിയെ അധ്യാപകര്‍ ഉടൻ തന്നെ കുട്ടിയെ തിരുച്ചെങ്കോട് ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം നില വഷളായതിനെത്തുടർന്ന് നാമക്കൽ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Ads by Google
Wednesday 11 Feb 2026 04.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google