Sunday, March 22, 2026 Last Updated 2 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Feb 2026 10.09 AM

സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

revised

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ ടിക്കറ്റ് വില വർധിപ്പിച്ചേക്കുമെന്ന് സൂചന. ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കും. സർവീസ് ചാർജും സെസും പരിഷ്ക്കരിക്കാനായി സർക്കാർ നിയോഗിച്ച സമിതി ഈ ആഴ്ച റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും നിരക്ക് വർദ്ധനവ് സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനം സ്വീകരിക്കുക.

സെസ് തുക നിലവിലെ സാഹചര്യത്തിന് അനുസരിച്ചു വർധിപ്പിക്കണം എന്നാണ് റിപ്പോർട്ടിലെ പ്രധാന ആവശ്യം. ഈ വർധനവിലൂടെ ലഭിക്കുന്ന പണം കലാകാരന്മാരുടെ ക്ഷേമത്തിന് വിനിയോഗിക്കണം. സർവീസ് ചാർജ് വർധിപ്പിക്കാൻ സർക്കാർ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഭേദഗതി വരുത്താതെ തന്നെ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചേക്കും.

Ads by Google
Wednesday 11 Feb 2026 10.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google