Wednesday, March 18, 2026 Last Updated 2 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Feb 2026 05.17 PM

അമിത വേഗത്തിൽ പാഞ്ഞ ഓട്ടോറിക്ഷയിൽ നിന്ന് ആറ് വയസുകാരി പുറത്തേക്ക് തെറിച്ചുവീണു; പരാതിയുമായി കുടുംബം

ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്.
accident, student

കൊയിലാണ്ടിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ച് വീണ് വിദ്യാർഥിക്ക് പരിക്കേറ്റു. കൊയിലാണ്ടി ജി എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ആരാധ്യക്കാണ് പരിക്കേറ്റത്. കുട്ടി വീണതറിയാതെ വാഹനം അമിതവേഗത്തിൽ മുന്നോട്ട് പാഞ്ഞുപോകുകയായിരുന്നു. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്.

സ്‌കൂളിൽ നിന്ന് കുട്ടികളെ വീടുകളിലേക്ക് കൊണ്ടുപോവുകയായിരുന്നു ഓട്ടോറിക്ഷ ഡ്രൈവർ. എന്നാൽ കുട്ടികളുമായി പോകുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാബോധമില്ലാതെ അമിത വേഗത്തിലാണ് വാഹനം പാഞ്ഞത്. ഇതിനിടയിലാണ് വാഹനത്തിൽ നിന്ന് ആറ് വയസുകാരി പുറത്തേക്ക് തെറിച്ച് വീണത്.

വിദ്യാർഥിയുടെ കാലിനും കൈക്കും സാരമായി പരുക്കേറ്റു. സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ രക്ഷിതാക്കൾ കൊയിലാണ്ടി പൊലീസിൽ പരാതി നൽകി.

Ads by Google
Tuesday 10 Feb 2026 05.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google