Friday, March 20, 2026 Last Updated 2 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Feb 2026 12.58 PM

തുടര്‍ഭരണം വന്നാല്‍ പാവപ്പെട്ടവര്‍ എന്ന വാക്ക് പോലും ഉണ്ടാകില്ല ; സച്ചിദാനന്ദന്‍ പറഞ്ഞത് തള്ളി എം.വി.ഗോവിന്ദന്‍

uploads/news/2026/02/824661/mv-govindan.gif

തിരുവനന്തപുരം: സച്ചിദാനന്ദന്‍ പറഞ്ഞ് സച്ചിദാനന്ദന്റെ അഭിപ്രായമാണെന്നും തുടര്‍ച്ചയായി സര്‍ക്കാര്‍ വന്നാലുള്ള ജാഗ്രതക്കുറവിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സച്ചിദാനന്ദന്‍ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. ആ ആശയം അദ്ദേഹത്തിന്റേതാണ്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകണം എന്നതാണ് സച്ചിദാന്ദന്‍ സൂചിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിന് അര്‍ത്ഥം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ തുടര്‍ഭരണം നടത്തരുത് എന്നല്ല. എല്‍ഡിഎഫിന് തുടര്‍ഭരണം വന്നാല്‍ പാവപ്പെട്ട എന്ന പ്രയോഗം തന്നെ മലയാള ഭാഷയില്‍ ഉണ്ടാവില്ലെന്നും വിമര്‍ശനത്തില്‍ ഉള്‍കൊള്ളേണ്ടത് ഉള്‍കൊള്ളുമെന്നും ആര് വര്‍ഗീയ നിലപാട് സ്വീകരിച്ചാലും അതിനെ എതിര്‍ത്ത് പോകും എന്നതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധികാരത്തുടര്‍ച്ച ദുരധികാരമാകുമെന്ന സച്ചിദാനന്ദന്റെ അഭിപ്രായം കേരളത്തിലെ ജനങ്ങള്‍ക്കോ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കോ ഇല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജയും പറഞ്ഞു. സച്ചിദാനന്ദന്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ അല്ല, ഇടതുപക്ഷ ആശയമുള്ള ആള്‍ മാത്രമാണ്. എല്‍ഡിഫ് അധികാരം തുടര്‍ന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാകുമെന്നും ശൈലജ അവകാശപ്പെട്ടു.

Ads by Google
Monday 09 Feb 2026 12.58 PM
YOU MAY BE INTERESTED
Ads by Google
Ads by Google