Friday, March 20, 2026 Last Updated 12 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 08 Feb 2026 11.37 PM

'പിണറായിക്ക്‌ ചൂരയൊന്നും പോരാ! എ ക്ലാസ് മീന്‍ വേണം; ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍നിന്ന് ഭക്ഷണം കഴിക്കാതെ മടങ്ങി' ; നിഷേധിച്ച് ആനന്ദന്റെ മകന്‍

uploads/news/2026/02/824575/divakaran-pinarayi.jpg

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 'എ ക്ലാസ്‌ മീന്‍' പ്രിയത്തെക്കുറിച്ച്‌ സി.പി.ഐ. നേതാവും മുന്‍മന്ത്രിയുമായ സി. ദിവാകരന്‍ നടത്തിയ പരാമര്‍ശം വിവാദമായി. വിലകൂടിയ മീനുകളാണ്‌ പിണറായിക്ക്‌ ഇഷ്‌ടമെന്നും, മീന്‍ ചൂരയായതിനാല്‍ അന്തരിച്ച സി.പി.എം. നേതാവ്‌ ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍നിന്ന്‌ ഭക്ഷണം കഴിക്കാതെ മടങ്ങിയെന്നുമാണ്‌ ദിവാകരന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്‌.

സ്വന്തം പുസ്‌തകത്തിന്‌ എരിവും പുളിയും കൂട്ടാനാകും ദിവാകരന്റെ അഭിപ്രായപ്രകടനമെന്നു മന്ത്രി വി. ശിവന്‍കുട്ടി തിരിച്ചടിച്ചു. അഭിമുഖത്തില്‍ പറഞ്ഞതു തന്റെ അനുഭവമാണെന്നും അത്‌ വിവാദമാക്കേണ്ടെന്നും ദിവാകരന്‍ പ്രതികരിച്ചു. പിണറായി ഭക്ഷണപ്രിയനാണെന്നും മീന്‍ വളരെ ഇഷ്‌ടമാണെന്നുമാണ്‌ അഭിമുഖത്തില്‍ ദിവാകരന്‍ പറഞ്ഞത്‌. അങ്ങനെ സാധാരണ മീനൊന്നും പോരാ, 'എക്ലാസ്‌ മീന്‍'തന്നെ വേണമെന്നും കൂട്ടിച്ചേര്‍ത്തു.

പിണറായി ക്യാപ്‌റ്റനും താന്‍ വൈസ്‌ ക്യാപ്‌റ്റനുമായിരുന്ന എല്‍.ഡി.എഫ്‌. ജാഥയ്‌ക്കിടെ ആനത്തലവട്ടം ആനന്ദന്റെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം. മീന്‍ കൊണ്ടുവച്ചപ്പോള്‍ വിരല്‌ കൊണ്ട്‌ അമര്‍ത്തി. ഇതേതാ മീനെന്നു ചോദിച്ചു. ചൂരയാണെന്നു പറഞ്ഞപ്പോള്‍ കഴിക്കാതെ എഴുന്നേറ്റ്‌ പോയി. പിറ്റേന്ന്‌ പാറശാലയിലായിരുന്നു ജാഥ. സി.പി.എം. ജില്ലാ സെക്രട്ടറി സത്യനേശന്‍ അതിരാവിലെ പാളയം മാര്‍ക്കറ്റില്‍ പോയി വലിയ നെയ്‌മീന്‍ വാങ്ങി കറിവച്ച്‌ നല്‍കി. പിണറായിക്ക്‌ വലിയ സന്തോഷമായി. ആനത്തലവട്ടം ആനന്ദന്‍ വി.എസ്‌. പക്ഷക്കാരനായതിനാല്‍ അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന്‌ ഭക്ഷണം കഴിക്കാന്‍ പിണറായിക്ക്‌ താത്‌പര്യമില്ലായിരുന്നെന്നും ദിവാകരന്‍ പറഞ്ഞു.

നിഷേധിച്ച് ആനന്ദന്റെ മകന്‍

ചില ആളുകള്‍ക്കു ചില മീനുകളാകും ഇഷ്ടമെന്നും എ ക്ലാസ്, ബി ക്ലാസ് മീന്‍ എന്നൊന്നുമില്ലെന്നും ദിവാകരന്റെ പരാമര്‍ശത്തിനെതിരേ പ്രതികരിച്ച മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ദിവാകരന്റെ പ്രതികരണം ഓര്‍മക്കുറവുകൊണ്ടാകാം. ബുക്കാകുമ്പോള്‍ കുറച്ച് എരിവും പുളിയുമൊക്കെ വേണ്ടേ- ശിവന്‍കുട്ടി പറഞ്ഞു. ദിവാകരന്റെ വെളിപ്പെടുത്തല്‍ തള്ളി ആനത്തലവട്ടം ആനന്ദന്റെ മകന്‍ ജീവ ആനന്ദനും രംഗത്തെത്തി. തന്റെ വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ച്, സന്തോഷത്തോടെ അമ്മയോടും യാത്ര പറഞ്ഞാണ് പിണറായി പോയതെന്നു ജീവ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Ads by Google
സ്വന്തം ലേഖകന്‍
Sunday 08 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
Ads by Google