Friday, March 20, 2026 Last Updated 0 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Feb 2026 01.20 PM

ശിവസേനയുടെ 25 വര്‍ഷത്തെ ആധിപത്യത്തിന് അന്ത്യം ; ഋതു താവ്ഡെ ബൃഹന്‍മുംബൈ മേയറായേക്കും

uploads/news/2026/02/824368/mumbai-mayor.gif

മുംബൈ: ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ബിജെപിയുടെ ഋതു താവ്ഡെയെ മഹായുതി സഖ്യം ശനിയാഴ്ച നാമനിര്‍ദ്ദേശം ചെയ്തു. ഇതോടെ ഈ സ്ഥാനത്തിന്മേലുള്ള ശിവസേനയുടെ 25 വര്‍ഷത്തെ ആധിപത്യത്തിന് അന്ത്യമായി. ഘട്കോപ്പറില്‍ നിന്നുള്ള കോര്‍പ്പറേറ്ററായ താവ്ഡെ, മുമ്പ് ബിഎംസി വിദ്യാഭ്യാസ സമിതി അധ്യക്ഷയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അഞ്ചാം വാര്‍ഡില്‍ നിന്നുള്ള കോര്‍പ്പറേറ്ററും ശിവസേന നേതാവുമായ സഞ്ജയ് ശങ്കര്‍ ഘാടിയെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. 15 മാസത്തെ കാലാവധിക്കായിരിക്കും അദ്ദേഹം ഈ സ്ഥാനം വഹിക്കുക. ഡെപ്യൂട്ടി മേയര്‍ കാലാവധി തങ്ങളുടെ നാല് കോര്‍പ്പറേറ്റര്‍മാര്‍ക്കായി വീതിച്ചുനല്‍കാനാണ് ശിവസേനയുടെ തീരുമാനം.

2022-ല്‍ ശിവസേന പിളര്‍ന്നപ്പോള്‍ മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ തകര്‍ച്ചയിലേക്ക് നയിച്ച ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തേക്ക് മാറിയ നേതാക്കളില്‍ ഒരാളാണ് ഘാടി. മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ ഇരു നേതാക്കളും ശനിയാഴ്ച സമര്‍പ്പിച്ചു. ജനുവരി 16-ന് നടന്ന ബിഎംസി തിരഞ്ഞെടുപ്പ് ഫലം ബിജെപി - ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ) സഖ്യത്തിന് വലിയ മുന്‍തൂക്കം നല്‍കിയിരുന്നു. 227 അംഗങ്ങളുള്ള ബിഎംസി ഹൗസില്‍ ബിജെപി 89 സീറ്റുകള്‍ നേടി.

സഖ്യകക്ഷിയായ ശിവസേന (ഷിന്‍ഡെ പക്ഷം) 29 സീറ്റുകള്‍ നേടിയതോടെ ബിജെപി-ഷിന്‍ഡെ സഖ്യം ബിഎംസിയിലെ ഏറ്റവും വലിയ ബ്ലോക്കായി മാറി. മറുഭാഗത്ത്, എംഎന്‍എസുമായി സഖ്യത്തില്‍ മത്സരിച്ച ശിവസേന 65 സീറ്റുകള്‍ നേടി. എംഎന്‍എസ് 6 സീറ്റുകള്‍ നേടി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് 24 സീറ്റുകള്‍ ലഭിച്ചു. മറ്റ് പാര്‍ട്ടികളില്‍ എഐഎംഐഎം 8 സീറ്റുകളും, എന്‍സിപി 3 സീറ്റുകളും, സമാജ്വാദി പാര്‍ട്ടി 2 സീറ്റുകളും, എന്‍സിപി (ശരദ് പവാര്‍ പക്ഷം) ഒരു സീറ്റും നേടി.

ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നിര്‍ണ്ണായകമായ ഈ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. 2022 മാര്‍ച്ച് 7-ന് മുന്‍ സമിതിയുടെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച അഡ്മിനിസ്ട്രേറ്ററാണ് ബിഎംസി ഭരണം നടത്തിയിരുന്നത്. ഏകദേശം 74,450 കോടി രൂപയുടെ 2025-26 ബജറ്റുള്ള, രാജ്യത്തെ ഏറ്റവും സമ്പന്നമായ തദ്ദേശ സ്ഥാപനമാണ് ബിഎംസി.

Ads by Google
Saturday 07 Feb 2026 01.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google