Thursday, March 19, 2026 Last Updated 43 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Feb 2026 12.53 PM

സിബിഐ വേണ്ട ; എസ്‌ഐടിയില്‍ വിശ്വാസമെന്ന് ഹൈക്കോടതി ; സ്വര്‍ണ്ണക്കൊള്ളയില്‍ സര്‍ക്കാരിന് ആശ്വാസം

uploads/news/2026/02/823885/kerala-high-court.gif

കൊച്ചി: സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിനും എസ്‌ഐടിയ്ക്കും ആശ്വാസവുമായി ഹൈക്കോടതി. സ്വാഭാവിക ജാമ്യത്തില്‍ ആശങ്കയില്ലെന്നും അന്വേഷണത്തെ അത് ഒരു തരത്തിലും ബാധിക്കില്ലെന്നും അതിസങ്കീര്‍ണ്ണമായ കേസാണെന്നുമാണ് സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ഹൈക്കോടതിയുടെ വിലയിരുത്തല്‍. കുറ്റപത്രം വൈകുന്നതിലും പ്രശ്‌നമില്ലെന്നും പറഞ്ഞു. 90 ദിവസത്തിന് ശേഷവും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ആശങ്കയില്ലെന്നും വ്യക്തമാക്കി.

കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണമാണ് അതില്‍ ആശങ്കയില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഏറ്റവും വിശ്വാസയോഗ്യമായ ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നതെന്നും പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്നും ഹൈക്കോടതിയുടെ ദേവസ്വം ബഞ്ച് നടത്തിയത്. ഇത് എസ്‌ഐടിയ്ക്കും സംസ്ഥാന സര്‍ക്കാരിനും വലിയ ആശ്വാസമായിട്ടുണ്ട്. നിസ്സാരമായ കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും എസ്‌ഐടിയെ പൂര്‍ണ്ണവിശ്വാസത്തിലെടുക്കുന്നതായും കോടതി വ്യക്തമാക്കി.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി എസ്‌ഐടി അന്വേഷണത്തെ ഏറ്റവും വിശ്വാസയോഗ്യമായ അന്വേഷണം എന്നാണ് വിശേഷിപ്പിച്ചത്. എസ്‌ഐടി അന്വേഷണം ഇതുവരെ തൃപ്തികരമാണെന്നും വളരെ കൃത്യമാണെന്നും പറഞ്ഞു. പ്രതികള്‍ക്ക് ജാമ്യം കിട്ടുന്നത് ഏതെങ്കിലും വിധത്തില്‍ അന്വേഷണത്തെ ബാധിക്കില്ലെന്നും പറഞ്ഞു.

ഈ പരമര്‍ശം എസ്‌ഐടിയ്ക്കും വലിയ ആശ്വാസമാണ്. 90 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ള പ്രധാനപ്രതികള്‍ മോചിതരാകാന്‍ സാഹചര്യം ഉണ്ടായിരിക്കുകയാണ്. പ്രതികള്‍ പുറത്തിറങ്ങുന്നതല്ല അന്വേഷണങ്ങള്‍ തൃപ്തികരമായി പൂര്‍ത്തിയാക്കുന്നതാണ് പ്രധാന കാര്യമെന്നും ഹൈക്കോടതി ദേവസ്വം ബഞ്ച് വ്യക്തമാക്കി. രണ്ടു ദിവസമായി നിയമസഭയില്‍ പ്രതികള്‍ ജയില്‍മോചിതരാകുന്നതില്‍ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. എസ്‌ഐടിയുടെ അന്വേഷണങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നെന്ന രൂക്ഷമായ വിിമര്‍ശനമാണ് പ്രതിപക്ഷം ഇന്നും നടത്തിയത്.

Ads by Google
Wednesday 04 Feb 2026 12.53 PM
YOU MAY BE INTERESTED
Ads by Google
Ads by Google