Wednesday, March 18, 2026 Last Updated 8 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.15 AM

ഓണ്‍ലൈന്‍ ഗെയിം അഡിക്ഷനെ മാതാപിതാക്കള്‍ എതിര്‍ത്തു ; മൂന്ന് സഹോദരിമാര്‍ ഒമ്പത് നില കെട്ടിടത്തില്‍ നിന്നും ചാടിമരിച്ചു

uploads/news/2026/02/823870/building.gif

ഗാസിയാബാദ്: ഓണ്‍ലൈന്‍ ഗെയിം അഡിക്ഷനെ മാതാപിതാക്കള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് മൂന്ന് സഹോദരിമാര്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നടന്ന സംഭവത്തില്‍ പാഖി (12), പ്രാചി (14), വിശിക (16) എന്നിവരാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരും ചേര്‍ന്ന് അപ്പാര്‍ട്ട്മെന്റിന്റെ ഒന്‍പതാം നിലയില്‍ നിന്ന് ചാടുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതും കുളിക്കുന്നതും സ്‌കൂളില്‍ പോകുന്നതും ഉറങ്ങുന്നതും ഉള്‍പ്പെടെ എല്ലാ ദൈനംദിന കാര്യങ്ങളും ഈ മൂന്ന് പേരും ഒരുമിച്ചായിരുന്നു ചെയ്തിരുന്നത്. കോവിഡ് കാലത്താണ് ഇവര്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമകളായതെന്ന് പറയപ്പെടുന്നു.

'കൊറിയന്‍ ലവ് ഗെയിം' എന്ന ടാസ്‌ക് അധിഷ്ഠിത ഗെയിമാണ് ഇവര്‍ കളിച്ചിരുന്നത്. ഗെയിം അഡിക്ഷന്‍ കാരണം പെണ്‍കുട്ടികള്‍ കൃത്യമായി സ്‌കൂളില്‍ പോയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ ഏകദേശം 2 മണിയോടെ ഗാസിയാബാദിലെ ഭാരത് സിറ്റി എന്ന റെസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്പിലാണ് ദാരുണമായ ഈ സംഭവം നടന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, കടുത്ത മാനസീക സംഘര്‍ഷം ഉണ്ടാകുമ്പോള്‍ മാനസീക വിദഗ്ദരെ സമീപിക്കുക)

Ads by Google
Wednesday 04 Feb 2026 11.15 AM
YOU MAY BE INTERESTED
Ads by Google
Ads by Google