Wednesday, March 18, 2026 Last Updated 6 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Feb 2026 10.14 AM

മുമ്പോട്ട് പോയാല്‍ ഇനിയും നേതാക്കള്‍ അകത്താകുമെന്ന് പേടി ; അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടലെന്ന് വി.ഡി. സതീശന്‍

uploads/news/2026/02/823812/vd-satheeshan.gif

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇടപെടല്‍ നടത്തുന്നെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇന്നും ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിപക്ഷ ബഹളമുണ്ടായി. പ്രതികളെ മുഴുവന്‍ പുറത്തിറങ്ങാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കുകയാണെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം മുമ്പോട്ട് പോയാല്‍ മുന്‍മന്ത്രി കടകംപള്ളി കൂടി അകത്താകും. തെരഞ്ഞെടുപ്പ് കാലത്ത് അത് വലിയ തിരിച്ചടി ഉണ്ടാക്കുമെന്നും ഇടതുപക്ഷം പ്രതിരോധത്തിലാകുമെന്നും ഭയന്നാണ് ഇടപെടുന്നതെന്നും കേസ് തെളിവില്ലെന്ന് പറഞ്ഞ് അവസാനിപ്പിക്കാനാണ് നീക്കമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

സ്വര്‍ണ്ണക്കൊള്ളയില്‍ എല്ലാ പ്രതികളും പുറത്തിറങ്ങുകയാണ്. നാട്ടുകാര്‍ പോലും എസ്‌ഐടിയെ സംശയത്തോടെയാണ് നോക്കുന്നതെന്നാണ് കോടതി പോലും പറഞ്ഞതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മൂന്ന് സുപ്രധാന സിപിഐഎം നേതാക്കളാണ് ജയിലില്‍ കിടക്കുന്നത്. അന്വേഷിച്ചാല്‍ ഇനിയും നേതാക്കള്‍ അകത്തുപോകുമെന്നും ഭയമാണെന്നും പറഞ്ഞു.

Ads by Google
Wednesday 04 Feb 2026 10.14 AM
YOU MAY BE INTERESTED
Ads by Google
Ads by Google