Thursday, March 19, 2026 Last Updated 15 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Feb 2026 09.34 AM

ഇന്ത്യ- യുഎസ് വ്യാപാര കരാറില്‍ പാര്‍ലമെന്റ് ഇന്ന് പ്രക്ഷുബ്ദമാകും ; പ്രധാനമന്ത്രി മറുപടി പറഞ്ഞേക്കും

uploads/news/2026/02/823807/modi-and-bjp.gif

ന്യൂഡല്‍ഹി: ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ വലിയ വിവാദമായിരിക്കുന്ന സാഹച്യത്തില്‍ പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷം പ്രതിഷേധം തുടരും. വിവാദങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ പ്രധാനമന്ത്രി ഇന്ന് മറുപടി പറഞ്ഞേക്കും. ട്രംപിന് മോദി കീഴ്പ്പെട്ടുവെന്നും യുഎസ് പ്രസിഡന്റിന്റെ സമ്മര്‍ദത്തിന് വഴങ്ങിയെന്നുമായിരുന്നു രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്.

രാജ്യത്തെ കര്‍ഷകന്റെ സ്വപ്നങ്ങള്‍ ട്രംപിന് മുന്നില്‍ മോദി അടിയറവ് വെച്ചുവെന്നും രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. ഇതിനെല്ലാം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി മറുപടി പറയും. ഇരു രാജ്യങ്ങളിലും തമ്മില്‍ വ്യാപാര കരാറില്‍ ഏര്‍പ്പെട്ടുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് സമൂഹമാധ്യമത്തിലൂടെ ആദ്യം അറിയിച്ചത്.

പീയുഷ് ഗോയലും സഭയില്‍ പ്രസ്താവന നടത്തിയേക്കും. അതേസമയം രാഹുല്‍ ഗാന്ധിയെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നതും എം പിമാരുടെ സസ്പെന്‍ഷനും ഉയര്‍ത്തി പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. പാര്‍ലമെന്റ് കവാടത്തില്‍ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിക്കും.

ഇതിന് ശേഷം ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരണം നടത്തുക മാത്രമാണ് ഉണ്ടായത്. അല്ലാതെ കരാര്‍ സംബന്ധിച്ച ഒരു വിവരവും കേന്ദ്രം പുറത്തുവിട്ടിട്ടില്ല. കരാര്‍ സംബന്ധിച്ച് വ്യക്തത വരുത്താന്‍ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല.

വിഷയം സംബന്ധിച്ച് ഇരു സഭകളിലും ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടീസ് നല്‍കും. രാജ്യത്തിന്റെ നിര്‍ണായകമായ ഒരു തീരുമാനം വിദേശ രാജ്യത്തെ പ്രസിഡന്റ് പറഞ്ഞ് അറിയേണ്ടിവരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. പകരം ഓണ്‍ലൈനായി ഒരു പ്രസ്താവന മാത്രമാണ് പുറത്തിറക്കിയത്. ഇതിലും കരാര്‍ സംബന്ധിച്ച യാതൊരു വിവരങ്ങളും ഉണ്ടായിരുന്നില്ല.

Ads by Google
Wednesday 04 Feb 2026 09.34 AM
YOU MAY BE INTERESTED
Ads by Google
Ads by Google