Wednesday, March 18, 2026 Last Updated 13 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Feb 2026 07.56 AM

മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാ കൊല്ലപ്പെട്ടു ; ലിബിയയില്‍ സംഘര്‍ഷം

uploads/news/2026/02/823799/gaddafi.gif

കെയ്റോ: ലിബിയന്‍ ഏകാധിപതിയായിരുന്ന മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. സായുധരായ നാലുപേര്‍ സെയ്ഫിനെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് സെയ്ഫിന്റെ ബന്ധുവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 53 കാരനായ സെയ്ഫ് മുഅമര്‍ ഗദ്ദാഫിയുടെ പിന്‍ഗാമിയായി കണക്കാക്കപ്പെട്ടിരുന്നു.

ലിബിയയിലെ ഏറ്റവും ശക്തനും സ്വാധീന ശേഷിയുമുള്ള വ്യക്തിയായാണ് സെയ്ഫിനെ വിലയിരുത്തുന്നത്. ട്രിപ്പോളിയില്‍ വിമതരുടെ വീട്ടുതടങ്കലിലിരിക്കെ കമാന്‍ഡോകള്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ആക്രമണത്തിന് പിന്നില്‍ ആരാണ് എന്നതില്‍ ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍നിന്ന് 136 കിലോ മീറ്റര്‍ തെക്ക് കിഴക്കുള്ള സിന്‍ടന്‍ നഗരത്തിലെ വീട്ടില്‍വെച്ചാണ് സെയ്ഫ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനെ ഉദ്ധരിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍. ഗദ്ദാഫിയുടെ ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2011ല്‍ രാജ്യത്ത് നടന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയതിന് 2015ല്‍ സെയ്ഫിന് ലിബിയന്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. മനുഷ്യത്വഹീനമായ നീക്കങ്ങളുടെ പേരില്‍ രാജ്യാന്തര ക്രിമിനല്‍ കോടതിയും കേസെടുത്തിരുന്നു.

Ads by Google
Wednesday 04 Feb 2026 07.56 AM
YOU MAY BE INTERESTED
Ads by Google
Ads by Google