Thursday, March 19, 2026 Last Updated 44 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Feb 2026 02.13 PM

എയിംസ് എവിടെ മറ്റേ മോനെ എന്നാണ് ചോദിക്കേണ്ടത് ; സുരേഷ്‌ഗോപിയെ പരോക്ഷമായി പരിഹസിച്ച് എംഎം മണി

uploads/news/2026/02/823561/mm-mani.gif

ഇടുക്കി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി മുന്‍ മന്ത്രിയും സിപിഐഎം മുതിര്‍ന്ന നേതാവുമായ എം എം മണി. കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് പ്രഖ്യാപിക്കാത്തതില്‍ ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം.

എയിംസ് എവിടെ മറ്റേ മോനെ എന്നാണ് ചോദിക്കേണ്ടതെന്നും എന്നാല്‍ ഇന്ന് നിങ്ങളുടെ ദയനീയതയ്ക്കൊപ്പമാണെന്നും എം എം മണി ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ സുരേഷ് ഗോപി നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ സൂചിപ്പിച്ചായിരുന്നു എം എം മണിയുടെ പരിഹാസം. നേരത്തേ എയിംസ് കേരളത്തിലേക്ക് വരുമെന്ന് അവകാശവാദം ഉന്നയിക്കുന്നതിനിടെയായിരുന്നു സുരേഷ് ഗോപി 'കേരളത്തില്‍ എയിംസ് വരും മറ്റേ മോനെ' എന്ന് വിമര്‍ശിച്ചത് ഓര്‍മ്മിപ്പിച്ചായിരുന്നു വിമര്‍ശനം.

എയിംസ് വരുമെന്ന് സുരേഷ് ഗോപി ആവര്‍ത്തിച്ച് അവകാശവാദം ഉന്നയിച്ചിട്ടും ഇന്നലെ നടത്തിയ കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് പ്രഖ്യാപിച്ചിരുന്നില്ല. നേരത്തേ തൃപ്പൂണിത്തുറ എന്‍ എം ഹാളില്‍ ബിജെപി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സുരേഷ് ഗോപി അധിക്ഷേപ പരാമര്‍ശം നടത്തിയത്. എയിംസ് വരും എന്ന് പറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ടെന്നും അങ്ങനെയുളളവര്‍ ആ ഭയത്തില്‍ മുങ്ങിമരിക്കട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

ഇന്നലെ ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ അപൂര്‍വ്വ ധാതുക്കള്‍ക്കായി പ്രഖ്യാപിക്കപ്പെട്ട കോറിഡോറില്‍ ഉള്‍പ്പെടുത്തി എന്നതാണ് കേരളത്തെ സംബന്ധിച്ചുണ്ടായ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കേരളം-തമിഴ്നാട്-ഒഡീഷ-ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന അപൂര്‍വ്വ ധാതുക്കളുടെ കോറിഡോറാണ് പ്രഖ്യാപിച്ചത്. ധാതുഖനനം, ഗവേഷണം, ഉത്പാദനം എന്നിവ ലക്ഷ്യമിട്ടാണ് ഇടനാഴി പ്രഖ്യാപിച്ചിരിക്കുന്നത്. ധാതുസമ്പന്നമായ സംസ്ഥാനങ്ങള്‍ക്ക് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിന് പുറമെ കടലാമ പരിചരണത്തിന് കേരളത്തിലും കര്‍ണ്ണാടത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്. എന്നാല്‍ അതിവേഗ റെയിലിലും കേരളത്തിന് യാതൊരു പ്രഖ്യാപനവും ഇല്ലായിരുന്നു.

Ads by Google
Monday 02 Feb 2026 02.13 PM
YOU MAY BE INTERESTED
Ads by Google
Ads by Google