Thursday, March 19, 2026 Last Updated 40 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Feb 2026 12.28 PM

യുഡിഎഫിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ; ബേപ്പൂരില്‍ പി.വി. അന്‍വര്‍ മത്സരിക്കുമെന്ന് സൂചന

uploads/news/2026/02/823540/pv-anwar.gif

കോഴിക്കോട് : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ പി.വി.അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. ബേപ്പൂരില്‍ ഇതിനകം പ്രചരണം തുടങ്ങിവെച്ചിരിക്കുന്ന പി.വി. അന്‍വര്‍ ഇന്ന് രാവിലെ ചാലിയം ഹാര്‍ബര്‍ സന്ദര്‍ശിച്ച് മത്സത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവന്‍വര്‍ ബേപ്പൂരില്‍ വിജയം നേടുമെന്ന കെ.പി.സി.സി. അദ്ധ്യക്ഷന്‍ സണ്ണിജോസഫും വ്യക്തമാക്കി.

ഇതോടെ യുഡിഎഫിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കൂടിയാണ് നടന്നിരിക്കുന്നത്. ബേപ്പൂരില്‍ അന്‍വറിന് വേണ്ടിയുള്ള ഫ്‌ളക്‌സ് ബോര്‍ഡും മറ്റും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് രാവിലെ ബേബ്ബൂരിലെ ചാലിയം ഹാര്‍ബര്‍ സന്ദര്‍ശനത്തിനിടയില്‍ ഇടതുപക്ഷത്തെയും അവര്‍ നടത്തുന്ന യാത്രകളെയും സിറ്റിംഗ് എംഎല്‍എ മുഹമ്മദ് റിയാസിനെയും വിമര്‍ശിക്കാന്‍ മറന്നില്ല. എം.വി. ഗോവിന്ദന്റെ വികസന ജാഥയെ മറ്റൊരു തട്ടിപ്പാണെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. മരുമോനായതിന്റെ ലഹരിയിലാണ് മുഹമ്മദ് റിയാസെന്നും തൊഴിലാളികള്‍ പ്രസംഗത്തില്‍പോലും അദ്ദേഹം തൊഴിലാളി എന്ന് പറയാറില്ലെന്നും പറയുന്നത് മുഴുവന്‍ ടൂറിസത്തെക്കുറിച്ചാണെന്നും പറഞ്ഞു.

വികസനം ജനങ്ങള്‍ക്ക് നേരിട്ട് അനുഭവപ്പെട്ടാല്‍ പിന്നെ ജാഥയുടെ ആവശ്യമില്ലല്ലോ എന്നും യുഡിഎഫിന്റെ പുതുയുഗ യാത്രയിലൂടെ എം.വി. ഗോവിന്ദന്റെ ജാഥയിലെ അവകാശവാദങ്ങള്‍ പൊളിയുമെന്നും അന്‍വര്‍ പറഞ്ഞു. ഇന്ന് രാവിലെ ചാലിയം ഹാര്‍ബറില്‍ വെച്ചായിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ചത്. അൻവറിന്റെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ നേരത്തെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയിരുന്നു.

Ads by Google
Monday 02 Feb 2026 12.28 PM
YOU MAY BE INTERESTED
Ads by Google
Ads by Google