Wednesday, March 18, 2026 Last Updated 8 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Feb 2026 08.21 AM

പ്രതിഷേധം കടുപ്പിക്കാന്‍ ഡോക്ടര്‍മാര്‍ ; ഇന്ന് മുതല്‍ ഒ.പി. ബഹിഷ്‌ക്കരണം തുടങ്ങും

uploads/news/2026/02/823517/doctors.gif

തിരുവനന്തപുരം: ശമ്പളകുടിശ്ശിക തീര്‍ക്കലും പുതിയ തസ്തിക സൃഷ്‌കിക്കലും ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ സമരം കടുക്കുകന്നു. ഇന്നു മുതല്‍ അനിശ്ചിതകാല ഒ.പി. ബഹിഷ്‌ക്കരണത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളെ സാരമായി തന്നെ ബാധിക്കുമെന്നാണ് കരുതുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.

ഫെബ്രുവരി 9 മുതല്‍ ശസ്ത്രക്രിയ ബഹിഷ്‌ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. 11 മുതല്‍ സര്‍വകലാശാല പരീക്ഷാജോലികളും ബഹിഷ്‌ക്കരിക്കുമെന്നും ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നിരുന്നെങ്കിലും ഒന്നും ഫലപ്രദമായില്ല. ഇന്ന് സമരം നടത്തുന്നുണ്ടെങ്കിലും ലേബര്‍റൂം, ഐസിയു, കാഷ്വാലിറ്റി കിടത്തിചികിത്സ, മറ്റ് അടിയന്തിര ചികിത്സകള്‍, ശസ്ത്രക്രിയകള്‍, പോസ്റ്റുമാര്‍ട്ടം എന്നിവ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മുതല്‍ ഡോക്ടര്‍മാര്‍ സമരത്തിലാണ്.

രോഗികള്‍ക്ക് ആനുപാതികമായി തസ്തികകള്‍ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടുക, ശമ്പളപരിഷ്‌ക്കരണ കുടിശ്ശിക നല്‍കുക, പ്രവേശന തസ്തികകളിലെ ശമ്പള അപാകതകള്‍ പരിഹരിക്കുക എന്നിവയാണ് ആവശ്യം. നവംബറില്‍ ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞമാസവും ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഗുണമുണ്ടായില്ല.

Ads by Google
Monday 02 Feb 2026 08.21 AM
YOU MAY BE INTERESTED
Ads by Google
Ads by Google