Wednesday, March 18, 2026 Last Updated 7 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Feb 2026 07.47 AM

അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയായി ; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ രണ്ടാമത്തെ ജാമ്യാപേക്ഷ ഇന്ന്

uploads/news/2026/02/823516/unnikrishnan-potti.gif

തിരുവനന്തപുരം: ദ്വാരപാലക പാളി കേസുകളില്‍ ജാമ്യം കിട്ടിയ ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ രണ്ടാമത്തെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കട്ടിളപ്പാളി കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ജയില്‍ മോചിതനാകും. അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയായി സാഹചര്യത്തില്‍ ജാമ്യം ലഭിക്കണമെന്നാണ് ആവശ്യം.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരത്തെ ദ്വാരപാലക പാളി കേസുകളില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. കട്ടിളപ്പാളി കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ജയില്‍ മോചിതനാകാന്‍ കഴിയും. കട്ടിള പാളി കേസില്‍ ഇന്ന് തന്ത്രി കണഠരര് രാജിവരും ജാമ്യ അപേക്ഷ സമര്‍പ്പിക്കും. മൂന്നാം തീയതിയാണ് കോടതി ദ്വാരപാലക പാളി കേസില്‍ തന്ത്രിയുടെ ജാമ്യ അപേക്ഷ പരിഗണിക്കുക.

സ്വര്‍ണ്ണക്കെള്ളയില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന്റെ ജാമ്യ അപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ദ്വാരപാലകപ്പാളി,കട്ടിളപ്പാളി കേസുകളില്‍ അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യം വേണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.

അതിനിടെ പാളികളുടെ കാലപ്പഴക്കം വീണ്ടും പരിശോധിക്കണമെന്ന ആവശ്യവുമായി എസ്ഐടി വിഎസ്എസ് സിയെ സമീപിച്ചു. ദ്വാരപാലക പാളികളുടെയും കട്ടിളപ്പാളികളുടെയും താരതമ്യ പരിശോധന കൂടാതെ കാലപ്പഴക്കം നിര്‍ണായിക്കാനുള്ള പരിശോധന കൂടി നടത്തണമെന്നാണ് ആവശ്യം.

Ads by Google
Monday 02 Feb 2026 07.47 AM
YOU MAY BE INTERESTED
Ads by Google
Ads by Google